വീണ്ടും നന്ദു മഹാദേവ. ഇത്തവണ ഞെട്ടിച്ചത് അതിമനോഹരമായ ഒരു പാട്ടു പാടിയാണ്. കീമോ വാർഡിൽ നിന്നും നേരെ പോയത് നന്ദു സ്റുഡിയോയിലേക്കാണ്. കീമോയുടെ അവശതയും ശ്വാസം മുട്ടലും ഉണ്ടായിരുന്നെങ്കിലും നന്ദു അതി മനോഹരമായി ഗുരുവായൂരപ്പന്റെ പാട്ട് അവതരിപ്പിച്ചു. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് തന്റെ പാട്ടു പങ്കു വെച്ചത്.
‘കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ടാണ്…ഒത്തിരി വേദനയും ശ്വാസം മുട്ടും സഹിച്ചു പാടിയ പാട്ടാണ്..ഒരിക്കലെങ്കിലും കീമോയുടെ രുചി അറിഞ്ഞവർക്ക് ഞാൻ പറഞ്ഞത് പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റും..എങ്കിലും ഞാൻ നന്നായി ശ്രമിച്ചിട്ടുണ്ട്..പോരായ്മകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം. എന്ന് പറഞ്ഞു കൊണ്ടാണ് പാട്ടു പോസ്റ്റ് ചെയ്തിരിക്കുന്നത്.
നന്ദുവിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
കീമോ വാർഡിൽ നിന്ന് നേരേ പോയി പാടിയ പാട്ടാണ്…ഒത്തിരി വേദനയും ശ്വാസം മുട്ടും സഹിച്ചു പാടിയ പാട്ടാണ്..
ഒരിക്കലെങ്കിലും കീമോയുടെ രുചി അറിഞ്ഞവർക്ക് ഞാൻ പറഞ്ഞത് പൂർണ്ണമായും ഉൾക്കൊള്ളാൻ പറ്റും..എങ്കിലും ഞാൻ നന്നായി ശ്രമിച്ചിട്ടുണ്ട്..
പോരായ്മകൾ ഉണ്ടെങ്കിൽ നിങ്ങൾ ക്ഷമിക്കണം..ഒരു കട്ടിലിൽ 4 ചുമരുകൾക്കുള്ളിൽ എന്നന്നേക്കും കിടപ്പിലായി എന്ന അവസ്ഥയിൽ നിന്നും മനശക്തി കൊണ്ടും പ്രാർത്ഥനകൾ കൊണ്ടും ഉയിർത്തെഴുന്നേറ്റവനാണ് ഞാൻ…
എന്നെപ്പോലെ പാറി പറന്നു നടന്നിട്ട് പെട്ടെന്നൊരു ദിവസം വിധിയുടെ പടുകുഴിയിലേക്ക് വീഴുന്നവർക്ക് ഞാനൊരു പ്രചോദനം ആകട്ടെ !!
നിങ്ങളുടെയൊക്കെ പ്രാർത്ഥനയുടെ ഫലമായി കിട്ടിയ ഭിക്ഷയാണ് എന്റെ ജീവൻ..
ഇനിയുള്ള എന്റെ ജീവിതവും ഈ സമൂഹത്തിന് ഞാൻ സമർപ്പിക്കുന്നു…
എനിക്ക് വേണ്ടി മുടി മുറിച്ച് നേർച്ചകൾ നേർന്നവർ , ഇന്നും മുടങ്ങാതെ നാരങ്ങാ വിളക്ക് കത്തിക്കുന്നവർ , അമ്പലങ്ങളിൽ മുടങ്ങാതെ അർച്ചനകൾ നടത്തുന്നവർ , സ്ഥിര നാമജപത്തിൽ എന്നെയും ഉൾപ്പെടുത്തിയവർ..
ആരെയും മറന്നിട്ടില്ല ഞാൻ…
ഗുരുവായൂരപ്പനും ഒപ്പം നിങ്ങൾക്കെല്ലാവർക്കും ഞാൻ ഈ ഗാനം സമർപ്പിക്കുന്നു..
പ്രിയപ്പെട്ട സംഗീത സംവിധായകൻ മുരളി അപ്പാടത് മാഷിനെ പാവങ്ങളുടെ ധനികനായ സംഗീതജ്ഞൻ എന്ന് വിശേഷിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു..
അതോടൊപ്പം എന്റെ ആഗ്രഹം സാധിപ്പിച്ച പ്രിയ ജ്യേഷ്ഠ സഹോദരൻ പ്രജോഷേട്ടനും പ്രജോഷ് രാധാകൃഷ്ണൻ മനോഹരമായ വരികൾ രചിച്ച വിജി കത്രീനവിജിമോൾ ചേച്ചിക്കും എന്റെ ഉള്ളം നിറഞ്ഞ നന്ദി അറിയിക്കുന്നു…
ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കല്ലേ…
എന്ന്
നിങ്ങളുടെ സ്വന്തം നന്ദൂസ്…
Post Your Comments