Latest NewsIndia

യുവതിയെ കൂട്ട ബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലെ യാഗശാലയില്‍ ഇട്ട് ചുട്ടുകൊന്നു

ബിരൈലി: ഒരോ ദിവസം കഴിയും തോറും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. ഇത്തരത്തില്‍ ഒരു ക്രൂരമായ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. 35 കാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ക്ഷേത്രത്തിലിട്ട് ചുട്ടുകൊന്നു.

ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയിലാണ് സംഭവം. യുവതിയുടെ വീടിനുള്ളില്‍ വെച്ച് കൂട്ട ബലാത്സംഗം ചെയ്ത ശേഷം സമീപമുള്ള ക്ഷേത്രത്തിന്റെ യാഗശാലയില്‍ എത്തിച്ച് ഇവരെ ജീവനോടെ കത്തിക്കുകയായിരുന്നു. ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

READ ALSO: ബലാത്സംഗം ചെയ്ത പിതാവിനെ കൊലപ്പെടുത്തി വീട്ടിലെ പൂന്തോട്ടത്തില്‍ കുഴിച്ചുമൂടിയ സംഭവത്തില്‍ മകള്‍ക്ക് തടവുശിക്ഷ

രണ്ട് കുട്ടികളുടെ അമ്മയാണ് യുവതി. ഭര്‍ത്താവ് ഗസിയാബാദില്‍ ജോലി ചെയ്യുകയാണ്. യുവതി ഉറങ്ങി കിടക്കുന്ന സമയം അക്രമികള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബ്ത്സംഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കടന്ന് യുവതിയെ പ്രതികള്‍ ബലാത്സംഗം ചെയ്യുകയായിരുന്നു. ശക്തമായ മഴയായിരുന്നതിനാല്‍ അയല്‍ വാസികള്‍ സംഭവം അറിഞ്ഞില്ല. തുടര്‍ന്ന് യുവതി ഭര്‍ത്താവിനെയും സഹോദരനെയും ഫോണ്‍ ചെയ്ത് അറിയിക്കാന്‍ ശ്രമിച്ചെങ്കിലും കോള്‍ കണക്ടായില്ല, പിന്നീട് സഹോദരിയെ വിവരം അറിയിച്ചു. സഹോദരി പോലീസില്‍ വിവരം അറിയിച്ച് പോലീസ് എത്തുമ്പോഴേക്കും പ്രതികള്‍ ക്ഷേത്രത്തിലെ യാഗശാലയില്‍ എത്തിച്ച് കത്തിച്ചിരുന്നു. പ്രതികള്‍ രക്ഷപ്പെടുകയും ചെയ്‌തെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button