റായ്പൂര്‍: നക്സല്‍ ആക്രമണത്തിൽ രണ്ട് ബി.എസ്.എഫ് സൈനികര്‍ കൊല്ലപ്പെട്ട.
ഛത്തീസ്ഗഢിലെ കന്‍കര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. കാടിനടുത്തുള്ള മഹല ക്യാമ്പിൽ ഉണ്ടായിരുന്ന ലോകേന്ദര് സിങ്, മുക്ദായിര് സിങ് എന്നീ ബി.എസ്.എഫ് കോണ്‍സ്റ്റബിള്‍മാരാണ് കൊല്ലപ്പെട്ടത്. സന്ദീപ് ദേയ് ബി.എസ്.എഫ് കോണ്‍സ്റ്റബിളിന് പരിക്കേറ്റിട്ടുണ്ട്.
Read also:തട്ടിക്കൊണ്ടു പോയ കൗമാരക്കാരി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ
ആന്റി മാവോയിസ്റ്റ് ഒാപ്പറേഷന് ശേഷം മടങ്ങുകയായിരുന്നു 114 ബറ്റാലിയനിലെ അംഗങ്ങളാണ് മരിച്ചതെന്ന് ഇന്‍സ്പെകടര്‍ ജനറല്‍ സുന്ദരരാജ് പറഞ്ഞു. ബി.എസ്.എഫ് സൈനികര്‍ പെട്രോളിങ് നടത്തുന്നതിനിടെ നക്സലുകൾ ഇവർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം നക്സലുകൾ കാട്ടിലേക്ക് മടങ്ങി.
Post Your Comments