ദുബായ് : യു.എ.ഇയില്‍ ബിസിനസ്സുകാരനേയും മകനേയും കൊല്ലുമെന്ന് ഭീഷണി മുഴക്കിയ ഇന്ത്യക്കാരായ രണ്ട് പേര് അറസ്റ്റിലായി. മെയ് 18നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തന്റെ ഓഫീസിലേയ്ക്ക് 52 വയസുള്ള മധ്യവയസ്കനും, 29 യുവാവും മെയ് 18ന് ഉച്ചയ്ക്ക് എത്തുകയും തങ്ങള്‍ ആയുധ വ്യാപാരികളാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തുകയുമായിരുന്നുവെന്ന് ബിസിനസ്സുകാരന് പറഞ്ഞു.
ഒരു പ്രൊജക്ടിന്റെ കാര്യം സംസാരിക്കാനുണ്ടെന്നു പറഞ്ഞാണ് ഇരുവരും ഓഫീസിലെത്തിയത്. പൊടുന്നനെ ഇവരുടെ ഭാവം മാറുകയും, 20 മില്യണ്‍ ദിര്‍ഹം തന്നില്ലെങ്കില്‍ തന്നെയും തന്റെ മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.
Read also ; വെള്ളച്ചാട്ടത്തിലേക്ക് കൂറ്റന്‍ പാറക്കല്ല് അടര്‍ന്നുവീണ് അഞ്ചു മരണം
ഉടന്‍ തന്നെ ബിസിനസ്സുകാരന് ബര്‍ജ് ദുബായ് പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു
Post Your Comments