Latest NewsKerala

നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍പ്പനയ്ക്ക് : ഈ ബ്രാന്‍ഡുകളുടെ വെളിച്ചെണ്ണയില്‍ കാന്‍സറിന് കാരണമാകുന്ന രാസവസ്തു : ജനങ്ങള്‍ക്ക് മുന്നറിയിപ്പ്

കണ്ണൂര്‍:  സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും നിരോധിച്ച വെളിച്ചെണ്ണ വ്യാപകമായി വില്‍ക്കുന്നതായി ഭക്ഷ്യസുരക്ഷാവകുപ്പ് കണ്ടെത്തി . നിരോധിച്ച കേരമൗണ്ട്, കേരവൃക്ഷ, കൊക്കോ മേന്മ, കേരള കൂള്‍ എന്നീ പേരുകളിലുള്ള വെളിച്ചെണ്ണ മാര്‍ക്കറ്റില്‍ വ്യാപകമാകുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഇതിനിടെ കണ്ണൂര്‍ ജില്ലയിലെ കതിരൂര്‍ വേറ്റുമ്മലിലെ ഗോഡൗണില്‍നിന്നും 1200 ലിറ്റര്‍ വ്യാജ വെളിച്ചെണ്ണ ഭക്ഷ്യസുരക്ഷാ വിഭാഗം പിടിച്ചെടുത്ത സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ പരിശോധന ശക്തമാക്കാന്‍ തീരുമാനിച്ചു. കൂടാതെ ഭക്ഷ്യവസ്തുക്കളും പരിശോധിക്കുന്നുണ്ട്.

വിവിധ പേരുകളിലുള്ള വെളിച്ചെണ്ണയില്‍ വലിയ അളവില്‍ മായം കലര്‍ത്തിയുണ്ടെന്നാണ് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇത്തരം വെളിച്ചെണ്ണകള്‍ നിരന്തരം ഉപയോഗിക്കുന്നത് കാരണം കാന്‍സര്‍ പോലുള്ള മാരകരോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. നിരോധിച്ച വെളിച്ചെണ്ണയുടെ വില്പന ജില്ലയിലെ ഗ്രാമപ്രദേശങ്ങളില്‍ വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്‍ഡ് കമ്മീഷണര്‍ ടി. അജിത്ത്കുമാര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളില്‍ ഇരിട്ടി, കൂട്ടുപുഴ ഭാഗത്തു പരിശോധനയ്ക്കിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വ്യാപകമായ റെയ്ഡ് നടത്താന്‍ തീരുമാനിച്ചത്. കൂട്ടുപുഴയില്‍ നിന്നും 30 ലിറ്റര്‍ വെളിച്ചെണ്ണ പിടിച്ചെടുത്തു.

Read Also : വിമാനത്തിനുള്ളിലെ മര്‍ദ്ദം നഷ്ടമായി: നിരവധി യാത്രക്കാര്‍ ആശുപത്രിയില്‍

ഒന്നിച്ചു വാങ്ങുമ്പോള്‍ നൂറു രൂപയ്ക്ക് വരെ വ്യാജ വെളിച്ചെണ്ണ കിട്ടുമെന്നതിനാല്‍ ചില ഹോട്ടലുകളില്‍ ഇവ ഉപയോഗിക്കുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. പിടികൂടിയ 1200 ലിറ്റര്‍ വെളിച്ചെണ്ണ ഒഴുക്കി കളഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button