പാറ്റ്ന: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും ബിഹാറില്‍ നിതീഷ് കുമാര്‍ ഒപ്പമുണ്ടാകുമെന്ന് ബിജെപി. ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തില്‍നിന്നും ജെഡിയു പുറത്തുപോകില്ല. സഖ്യം തുടരും. നിതീഷ് കുമാറിനൊപ്പം തങ്ങള്‍ ഒന്നിച്ചു നീങ്ങുമെന്നും അമിത് ഷാ പറഞ്ഞു. നിതീഷ് കുമാറുമായി നടത്തിയ ചര്‍ച്ചകള്‍ക്കു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷന്‍ അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
ജെഡിയു എന്‍ഡിഎ വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് നിതീഷ് കുമാറുമായി പാറ്റ്നയിലെത്തി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. ബിഹാര്‍ ഉപമുഖ്യമന്ത്രി ശുശീല്‍ കുമാര്‍ മോദിയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിത്യാനന്ദ റായിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. ബിഹാറില്‍ കോണ്‍ഗ്രസിന്റെ അന്ത്യം ഉണ്ടാകുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പിനെ ഒരുമിച്ച് നേരിടുകയും സംസ്ഥാനത്ത് 40 സീറ്റുകള്‍ നേടുമെന്നും ബിജെപി അധ്യക്ഷന്‍ അവകാശപ്പെട്ടു.
Post Your Comments