International

പ​​​ന്ത്ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും അ​​​വ​​​രു​​​ടെ ഫു​​​ട്ബോ​​​ൾ കോ​​​ച്ചും കു​​​ടു​​​ങ്ങി​​​യ ഗുഹ ഇനി മ്യൂസിയം

ബാ​​​ങ്കോ​​​ക്ക്: പ​​​ന്ത്ര​​​ണ്ടു കു​​​ട്ടി​​​ക​​​ളും അ​​​വ​​​രു​​​ടെ ഫു​​​ട്ബോ​​​ൾ കോ​​​ച്ചും കു​​​ടു​​​ങ്ങി​​​യ തായ്‌ലൻഡിലെ തം ​​​ലു​​​വാം​​​ഗ് ഗു​​​ഹാ സ​​​മു​​​ച്ച​​​യം മ്യൂ​​​സി​​​യം ആക്കുന്നു. കുട്ടികളും കോച്ചും പുറത്തെത്തിയതിന് പിന്നാലെയാണ് ഗു​​​ഹാ സ​​​മു​​​ച്ച​​​യം മ്യൂ​​​സി​​​യം ആ​​​ക്കാ​​​നു​​​ള്ള പ​​​ദ്ധ​​​തിയെക്കുറിച്ച് അധികൃതർ വ്യക്തമാക്കിയത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്‍റെ ഓ​​​രോ ഘ​​​ട്ട​​​വും വി​​​ശ​​​ദീ​​​കരി​​​ക്കു​​​ന്ന മ്യൂ​​​സി​​​യമാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് ര​​​ക്ഷാ​​​ദൗ​​​ത്യ​​​ത്തി​​​നു മേ​​​ധാ​​​വി​​​ത്വം വ​​​ഹി​​​ച്ച ചി​​​യാം​​​ഗ് റാ​​​യ് പ്ര​​​വി​​​ശ്യാ ഗ​​​വ​​​ർ​​​ണ​​​ർ ന​​​രോം​​​ഗ്സാ​​​ക് അറിയിച്ചു. ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി ഗു​​​ഹ​​​യ്ക്ക് അ​​​ക​​​ത്തും പു​​​റ​​​ത്തും സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കു​​​മെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി പ്ര​​​യു​​​ത് ചാ​​​ൻ​​​ഒ​​​ച മുൻപ് വ്യക്തമാക്കിയിരുന്നു.

Read Also: തായ്‌ലൻഡ് ഗുഹയിലെ രക്ഷാപ്രവര്‍ത്തനം വെള്ളിത്തിരയിലേക്ക്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button