Latest NewsGulf

യു.എ.ഇയില്‍ ഇപ്പോള്‍ ഹജ്ജിന് ബുക്ക് ചെയ്താല്‍ 50 ശതമാനം കിഴിവ്

ദുബായ് : യു.എ.ഇയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മന്ത്രാലയത്തില്‍ നിന്നും ആശ്വാസ വാര്‍ത്ത. അടുത്ത വര്‍ഷത്തേയ്ക്കുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് ഇപ്പോള്‍ ബുക്ക് ചെയ്താല്‍ 50 ശതമാനം കിഴിവ് ലഭിയ്ക്കും.

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ ഇല്‌ക്ട്രോണിക് സംവിധാനത്തിലേയ്ക്ക് മാറ്റിയതിനെ തുടര്‍ന്നാണ് ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള തുക കുറഞ്ഞതെന്ന് ഇസ്ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ് വിഭാഗം അറിയിച്ചു.

ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള വിവിധ പാക്കേജുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ ലഭ്യമാണ്. ഇതോടെ കോണ്‍ട്രാക്ടര്‍മാര്‍ തമ്മില്‍ മത്സരം മുറുകുകയും പാക്കേജുകള്‍ക്ക് ആളെ ലഭിയ്ക്കാന്‍ പരമാവധി പൈസ കുറച്ചു തുടങ്ങി.

Read also : വൈദ്യുതി ബില്‍ കൂടാതിരിയ്ക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി സൗദി

ഹജ്ജ് തീര്‍ത്ഥാടന രജിസ്‌ട്രേഷന് ഇലക്ട്രോണിക് സംവിധാനം ഏ്#പ്പെടുത്തിയതോടെ ജനങ്ങള്‍ക്ക് സമയവും ഒപ്പം പണവും ലാഭിയ്ക്കാം എന്ന സ്ഥിതി വന്നു. മാന്‍ഡേറ്റരി സംവിധാനം ആണെങ്കില്‍ രജിസ്‌ട്രേഷനെന്നു പറഞ്ഞ് ജനങ്ങളില്‍ നിന്നും വലിയൊരു തുക ഈടാക്കിയിരുന്നു.

ഹജ്ജ് തീര്‍ത്ഥാടനത്തിന് ആദ്യം 40,000-50,000 ദിര്‍ഹം വേണ്ടി വരുന്നിടത്ത് ഇപ്പോള്‍ 10,000-15,000 ദിര്‍ഹം മാത്രമേ വേണ്ടി വരുന്നുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button