Latest NewsIndia

പാകിസ്ഥാന് മറുപടിയായി പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ പുതിയ വ്യോമ താവളം

ഡല്‍ഹി :പാകിസ്ഥാന്‍ സിന്ധ് പ്രവിശ്യയില്‍ ആരംഭിച്ച വ്യോമതാവളത്തിന് ഇന്ത്യയുടെ മറുപടിയായി ഇന്ത്യയുടെ പുതിയ വ്യോമ താവളം. പടിഞ്ഞാറന്‍ അതിര്‍ത്തിയായ ഗുജറാത്തിലെ ദീസയിലാണ് ഇന്ത്യ വ്യോമസേന താവളം ആരംഭിക്കുന്നത്.

ഇത് സംബന്ധിച്ചുള്ള പദ്ധതിക്ക് പ്രധാനമന്ത്രി അദ്ധ്യക്ഷനായ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റി അംഗീകാരം നല്‍കി.4000 കോടി രൂപ ചെലവിലാണ് വ്യോമതാവളം നിര്‍മ്മിക്കുന്നത്. ദീസക്ക് വടക്കു പടിഞ്ഞാറായി 420 കിലോമീറ്റര്‍ അകലെ പാക് വ്യോമ താവളം കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ചിരുന്നു.

4000 ഏക്കറിലാണ് ഈ വിമാനത്താവളമുള്ളത്.ദീസയിലെ റണ്‍വേയുടെ വിപുലീകരണത്തിനായി 1000 കോടിയാകും നിക്ഷേപിക്കുക.റണ്‍വെ 1000 മീറ്ററാക്കി നീട്ടും. വിവിഐപികള്‍ക്ക് എത്താനായി ഹെലികോപ്ടര്‍ ലാന്‍ഡിംഗിനുള്ള സൗകര്യങ്ങളുമുണ്ടാകും. മാത്രമല്ല വ്യോമസേനക്കായി യുദ്ധവിമാനങ്ങളിറക്കുന്നതിനും മറ്റു കാര്യനിര്‍വാഹക സൗകര്യങ്ങളും ഇവിടെ തയ്യാറാക്കും.

പാക് അതിര്‍ത്തിയോട് ചേര്‍ന്ന് വരുന്നതിനാല്‍ ഏതൊരാക്രമണത്തെയും ദ്രുതഗതിയില്‍ നേരിടാന്‍ സേനക്ക് കഴിയുമെന്നതും നേട്ടമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button