എല്ലാവര്‍ക്കും അറിയാവുന്ന ഒന്നാണ് മുട്ടയുടെ മഞ്ഞയാണ് ശരീരത്തിന് ദോഷം ചെയ്യുന്നതെന്ന്. ആരും ഗൗനിക്കാറില്ലെന്ന് മാത്രം. ഇന്നത്തെ ബ്രേക്ക്ഫാസ്റ്റിന് മഞ്ഞക്കരു ഉപയോഗിക്കാത്ത ഓംലറ്റ് തയാറാക്കിലായോ? മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. അതിനാല്‍ കൊളസ്ട്രോളുള്ളവര്‍ക്കായി മുട്ട ഓംലെറ്റ് തയ്യാറാക്കാം.
ആവശ്യമായ ചേരുവകള്‍:
മുട്ടവെള്ള മൂന്നു മുട്ടയുടേത്
ഉപ്പ് പാകത്തിന്
തക്കാളി ഒരു ചെറുത്
കാരറ്റ് ഒരു ചെറിയ കഷണം
സവാള ഒരു സവാളയുടെ പകുതി
പച്ചമുളക് ഒന്ന്
മല്ലിയില പൊടിയായി അരിഞ്ഞത് അര വലിയ സ്പൂണ്‍
പാകം ചെയ്യുന്ന വിധം
മുട്ടവെള്ള ഉപ്പു ചേര്‍ത്ത് നന്നായി അടിക്കുക. തക്കാളി, കാരറ്റ് സവാള, പച്ചമുളക് എന്നിവ വളരെ പൊടിയായി അരിയുക. അരിഞ്ഞ കൂട്ട് അടിച്ചു വച്ചിരിക്കുന്ന മുട്ടവെള്ളയുമായി നന്നായി യോജിപ്പിക്കുക. നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി, ഓംലെറ്റ് മിശ്രിതം ഒഴിച്ച് മൂടിവച്ചു വേവിക്കുക. വീറ്റ് ബ്രെഡിനൊപ്പം സാന്‍വിച്ച് ആക്കാന്‍ ബെസ്റ്റാണ് ഈ ഓംലെറ്റ്.
Post Your Comments