Latest NewsInternational

ജീവൻ കൊടുത്ത് രക്ഷിക്കാനിറങ്ങി; ആ വലിയ മനുഷ്യനുമുമ്പിൽ ലോകം പ്രണമിക്കുന്നു

തായ്‌ലൻഡ് : അവസാനത്തെ ജീവൻ നഷ്ടപ്പെടുമ്പോഴും മറ്റൊരാളെ രക്ഷപ്പെടുത്തണമെന്നാണ് അദ്ദേഹം ആഗ്രഹിച്ചത്. തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തുന്നതിന്റെ ഇടയിലാണ് തായ്‌ നാവിക സേനയിലെ മുൻ മുങ്ങൽ വിദഗ്ദൻ സമൻ ഗുനാൻ ജീവൻ വെടിഞ്ഞത്.

ലോകത്തിന്റെ പ്രാർത്ഥനകൾക്കും,ദിവസങ്ങൾ നീണ്ട രക്ഷാപ്രവർത്തനങ്ങൾക്കുമൊടുവിൽ തായ്‌ലൻഡിലെ ഗുഹയിൽ കുടുങ്ങിയ ആ പതിമൂന്ന് പേർക്ക് പുതുപ്പിറവി ലഭിച്ചു. ഈ സന്തോഷത്തിനൊപ്പം ലോകം കണ്ണീരോടെ ഓർക്കുകയാണ് സമൻ ഗുനാനെ.

Read also:എസ‌്ബിഐ അധികജോലി ബത്ത തിരിച്ചുപിടിക്കുന്നു

തന്റെ പക്കൽ ഉണ്ടായിരുന്ന അവസാന ശ്വാസവും ആ കുട്ടികൾക്കായി നൽകിയ ശേഷമാണ് സമൻ മരണത്തിനു കീഴടങ്ങിയത്. ഗുഹയില്‍ കുടുങ്ങിയവര്‍ക്ക് ഓക്സിജന്‍ നല്‍കി തിരികെ വരുന്നതിനിടയില്‍ സമന്‍ കുനാന്റെ ഓക്സിജന്‍ തീര്‍ന്ന് പോയതാണ് മരണകാരണം. രക്ഷാ പ്രവർത്തനത്തിന് പുറപ്പെടും മുൻപ് ‘ വീ ആർ ഗോയിംഗ് ടു ബ്രിംഗ് ദം ഹോം ’ എന്ന് തന്റെ സെൽഫി ക്യാമറയിലൂടെ അദ്ദേഹം ലോകത്തിനു മുന്നിൽ വിളിച്ചു പറഞ്ഞു.അതിനായി നൽകേണ്ടി വന്നത് സ്വന്തം, ജീവൻ കൂടിയായിരുന്നു.

ഗുഹയിൽ കുട്ടികൾ അകപ്പെട്ടു പോയി എന്ന വാർത്തകൾ വന്നു തുടങ്ങിയതോടെയാണ് അദ്ദേഹം രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായത്. മുൻ ഉദ്യോഗസ്ഥനാണെങ്കിൽ കൂടി ഇത് തന്റെ കടമയാണെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു.സ്നേഹവും,മനുഷ്യത്വവുമാണ് സമൻ ഗുനാനെ ഇതിനു പ്രേരിപ്പിച്ചത്. നീന്തി പോകുന്നത് മരണത്തിലേക്കാണെന്നറിഞ്ഞിട്ടും സ്വന്തം ജീവനേക്കാൾ മറ്റുള്ളവരുടെ ജീവന് പ്രാധാന്യം നൽകിയ ആ വലിയ മനുഷ്യന് മുമ്പിൽ ലോകം തല കുനിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button