ന്യൂഡൽഹി: ജമ്മുകശ്മീര്‍ ഭരണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി ബിജെപി. ബിജെപി പിന്തുണ പിന്‍വലിച്ചതോടെ ന്യൂനപക്ഷമായ മെഹബൂബ മുഫ്തിയുടെ കീഴിലുള്ള മന്ത്രിസഭ രാജിവെക്കുകയായിരുന്നു. നിലവില്‍ രാഷ്ട്രപതി ഭരണമാണ് കശ്മീരില്‍ തുടരുന്നത്. പിഡിപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയതോടെ കാശ്മീരിൽ രാഷ്ട്രപതി ഭരണം തുടരുകയാണ്. പി ഡിപിയിലെ വിമത എംഎല്‍എമാരെ കൂട്ടുപിടിച്ച് അധികാരത്തിലെത്താനാണ് ബിജെപി ഇപ്പോള്‍ ശ്രമിക്കുന്നത്.
കശ്മീരില്‍ സര്‍ക്കാറുണ്ടാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കശ്മീരിലെ മുതിര്‍ന്ന നേതാവ് നിര്‍മല്‍ സിങ് ഇപ്പോള്‍ ഡൽഹിയിലെത്തിയിരിക്കുകയാണ്.പിഡിപിയിലെ വിമതരേയും സ്വതന്ത്ര എം എല്‍ എമാരേയും ഒപ്പം കൂട്ടി ഭരണം പിടിക്കാനാണ് ബിജെപി നീക്കം നടത്തുന്നത്.ഗവര്‍ണര്‍ എന്‍ എന്‍ വോറയ്ക്ക് പകരം കശ്മീരില്‍ നിന്ന് തന്നെയുള്ള ഏതെങ്കിലും പാര്‍ട്ടി നേതാവിനെ നിയമിക്കാനാണ് ബിജെപി നീക്കമെന്ന് റിപ്പോര്‍ട്ടുണ്ട്.
ഭൂരിപക്ഷം തെളിയിക്കാന്‍ ഈ നീക്കം ബിജെപിക്ക് കൂടുതല്‍ സഹായകമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുകയാണെങ്കില്‍ പിന്തുണക്കാന്‍ പിഡിപിയിലെ ഒരു വിഭാഗം എംഎല്‍എമാര്‍ തയ്യാറാണെന്ന് കശ്മീരിലെ പ്രധാന ഷിയ പണ്ഡിതനായ ഇമ്രാന്‍ അന്‍സാരിയുടെ ബന്ധുകൂടിയായ ആബിദ് അന്‍സാരി വ്യക്തമാക്കിയിരുന്നു.
Post Your Comments