ബ്രസീലിന്റെ തോല്‍വിയില്‍ ചങ്കു തകര്‍ന്ന കരഞ്ഞു കണ്ണുനീര്‍ തോര്‍ന്ന ആ ചെറിയ ആരാധകനെ തേടി സംവിധായകന്‍ അനീഷ് ഉപാസന. തന്റെ പുതിയ ചിത്രമായ മധുരക്കിനാവിലേക്കാണ് ഈ കുട്ടിഫാനെ അനീഷ് തേടുന്നത്. ബ്രസീലിനെ പറ്റി നീ ഇനി ഒരക്ഷരം പറയരുതെന്ന് തന്റെ കുഞ്ഞു വിരലുകള്‍ ചൂണ്ടി ചുണ്ടു വിറച്ചാണ് ചേട്ടനോട് ബ്രസീല്‍ ഫാനായ കൊച്ചുകുട്ടി പറയുന്നത്. ക്വാര്‍ട്ടറില്‍ ബ്രസീല്‍ തോറ്റപ്പോള്‍ കുറ്റപ്പെടുത്തിയ ചേട്ടന്മാര്‍ക്കു നേരെയാണ് കട്ട ഫാനിന്റെ പ്രകടനം നടന്നത്.
ഈ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുകയാണ്. അര്‍ജന്റീന തോറ്റപ്പോള്‍ ഞാനെന്തേലും പറഞ്ഞോ , തോറ്റ ടീമിനെ എന്തിനാ കുറ്റപ്പെടുത്തുന്നത്, എന്നാണു ഇവന്റെ ചോദ്യം. ഇവനെ തപ്പിയെടുത്തു തരുമോ എന്ന അന്വേഷണത്തിന് ഒടുവിൽ മറുപടി ലഭിച്ചു. അവന്റെ പേര് ചിണ്ടു എന്നാണെന്നും അവനോടു താൻ സംസാരിച്ചു എന്നുമാണ് അനീഷ് ഉപാസന പറയുന്നത്.
വീഡിയോ കാണാം:
Post Your Comments