ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡി തമിഴ് സിനിമ രംഗത്തേക്ക്. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് പറഞ്ഞിരുന്ന ശ്രീ ഇപ്പോള്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് തമിഴ് സൂപ്പര്‍ സംവിധായകന് എആര്‍ മുരുകദോസിനെയാണ്. ഫെയ്സ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി.
ഫെയ്സ്ബുക്കില്‍ തമിഴ് ലീക്ക് എന്ന പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ് ശ്രീ റെഡ്ഡി. തമിഴിലെ പ്രമുഖ സംവിധായകന് തന്നെ പീഡനത്തിനിരയാക്കിയെന്നും ഇയാള്‍ക്കെതിരെ നിരവധി തെളിവുകള്‍ പക്കലുണ്ടെന്നും കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ അത് പുറത്തുവിടുമെന്നും ശ്രീറെഡ്ഡി പറഞ്ഞിരുന്നു.
ഇപ്പോഴിതാ തമിഴ് സൂപ്പര്‍ സംവിധായകന് മുരുകദോസിനെതിരെ ശ്രീറെഡ്ഡി എത്തിയിരിക്കുകയാണ്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ റെഡ്ഡി ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നും ശ്രീറെഡ്ഡി പറയുന്നു.
തമിഴ് താരം ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്. അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യം ശ്രീ തുറന്നു പറയുന്നുണ്ട്.
തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments