KeralaCinemaLatest News

ഡബ്ല്യൂ.സി.സിക്ക് തിരിച്ചടി : അവർക്കൊപ്പമല്ല, ‘അമ്മ’ക്കൊപ്പം തമിഴ് നടികര്‍ സംഘവും

മലയാള താരങ്ങളുടെ സംഘടനയുടെ നിലപാടിനൊപ്പം നില്‍ക്കുമെന്ന് തമിഴ് നടികര്‍ സംഘം. ദിലീപിനെ കുറ്റക്കാരനായി കോടതി കണ്ടെത്താതെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതില്‍ കാര്യമില്ലന്ന നിലപാടിലാണ് തമിഴ് സിനിമാ ലോകം. പുതിയ സിനിമയുടെ റിലീസിനോടനുബന്ധിച്ച്‌ കേരളത്തിലെത്തിയ നടനും നടികര്‍ സംഘം ഭാരവാഹിയുമായ കാര്‍ത്തിയാണ് ഈ അഭിപ്രായം മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി പങ്കു വെച്ചത്.

മാധ്യമങ്ങളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം മനസ്സിലാക്കി കാർത്തി വ്യക്തതയോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. കോടതി കുറ്റക്കാരനായി കാണാത്ത വ്യക്തിയെ എന്തിനാണ് ഇപ്പോള്‍ പ്രതിയാക്കി വിചാരണ ചെയ്യുന്നത് എന്നതായിരുന്നു കാര്‍ത്തിയുടെ ചോദ്യം. അഭിമുഖത്തില്‍ പ്രതീക്ഷിച്ച ഉത്തരം ലഭിക്കാത്തതിനാല്‍ എഡിറ്റ് ചെയ്ത് ചുരുക്കിയാണ് ഈ ഭാഗം പ്രക്ഷേപണം ചെയ്തിരുന്നത്. തമിഴകത്തെ മുന്‍ നിര നായകനായ കാര്‍ത്തിയും നാസറും വിശാലും അടങ്ങുന്ന സംഘമാണ് താരസംഘടന തലപ്പത്ത് രാധ രവി- ശരത് കുമാർ സംഘത്തെ തെരഞ്ഞെടുപ്പിൽ അട്ടിമറി ജയം നേടി ഭരണം പിടിച്ചെടുത്തിരുന്നത്.

എന്നാൽ തമിഴ് സംഘടനയുടെ ഈ നിലപാടോടെ തമിഴില്‍ അറിയപ്പെടുന്ന നടിയായ പാര്‍വതിക്ക് ഇത് തിരിച്ചടിയാകുമെന്നാണ് സൂചന.കേരളത്തിലെ മാതൃകയില്‍ തമിഴകത്തും ഏതാനും പേര്‍ ചേര്‍ന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ സംഘടന ഉണ്ടാക്കുന്നത് ഇഷ്ടപ്പെടാത്ത തമിഴ് സിനിമാ സംഘടനകളും ഇക്കാര്യത്തില്‍ ജാഗ്രതയിലാണ്. പാര്‍വതി കേരളത്തിലെ പോലെ തമിഴകത്തെ നടിമാരെയും മറ്റു വനിതാ സിനിമാ പ്രവര്‍ത്തകരെയും സംഘടിപ്പിച്ച്‌ പുതിയ സംഘടന ഉണ്ടാക്കുകയോ അതല്ലങ്കില്‍ ഡബ്ല്യൂ.സി.സിയുടെ ഭാഗമാക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ഒഴിവാക്കാന്‍ ഇവരെ ഇപ്പോഴേ ‘മാറ്റി’ നിര്‍ത്തുന്നതാണ് നല്ലതെന്ന അഭിപ്രായം തെന്നിന്ത്യന്‍ സിനിമാ സംഘടനകള്‍ക്കിടയില്‍ ഉയര്‍ന്നുകഴിഞ്ഞു.

പാര്‍വതിക്ക് പുറമെ രമ്യ നമ്പീശനും തമിഴകത്ത് അറിയപ്പെടുന്ന താരമാണ്. എന്നാല്‍ ദിലീപ് വിഷയത്തില്‍ നിലപാട് സ്വീകരിച്ചതിനു ശേഷം രണ്ടു പേര്‍ക്കും ഇപ്പോള്‍ പൊതുവെ ഇവിടെയും അവസരം കുറവാണെന്നാണ് റിപ്പോർട്ട്. അഡ്വാന്‍സ് വാങ്ങിയ സിനിമകളാണ് ഇപ്പോള്‍ നിലവില്‍ പാര്‍വതി ചെയ്യുന്നത്. മലയാളത്തില്‍ പൃഥ്വിരാജിനൊപ്പം അഭിനയിച്ച ‘മൈ സ്റ്റോറി’ പരാജയമാണെന്നാണ് വിലയിരുത്തൽ. പാര്‍വതിയെ നായികയാക്കി സിനിമ ചെയ്യാന്‍ അഡ്വാന്‍സ് നല്‍കിയവരെ ആശങ്കപ്പെടുത്തുന്ന തരത്തിൽ സിനിമയുടെ സംവിധായകൻ പ്രതികരിച്ചിരുന്നു.

പാർവതിക്കെതിരെയുള്ള വ്യാപക കാമ്പയിൻ ആണ് സിനിമയെ ബാധിച്ചതെന്നാണ് സംവിധായകൻ അഭിപ്രായപ്പെട്ടത്. ഇതിനിടെ യോഗത്തില്‍ പങ്കെടുക്കാതെ പുറത്ത് പോയി സംഘടനാ തീരുമാനത്തെ വെല്ലുവിളിച്ചവരെയും രാജിവച്ചവരെയും ഇനി ഒരു കാരണവശാലും തിരിച്ചെടുക്കരുതെന്ന വികാരമാണ് അമ്മയിലെ ഭൂരിപക്ഷത്തിനുമുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button