പത്തനംതിട്ട : ബൈക്കില്‍ പോയ എസ്.എഫ്.ഐ നേതാവിനെ അക്രമിസംഘം പിന്നിലൂടെ വന്ന് വെട്ടി. എസ്.എഫ്.ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗം ഉണ്ണിരവി(21)യെയാണ് വെട്ടിയത്.പത്തനംതിട്ട ടൗണിന് സമീപം താഴെ വെട്ടിപ്രം റിംഗ് റോഡില്‍ ഇടതുഭാഗത്തുകൂടെ ബൈക്കില്‍ മറികടന്ന് പിന്നില്‍ നിന്ന് എത്തിയ സംഘം വടിവാളുകൊണ്ട് വെട്ടുകയായിരുന്നു.
ഉണ്ണിയുടെ ഇടതുകൈയ്ക്ക് വെട്ടേറ്റു. ബൈക്കില്‍ നിന്ന് തെറിച്ചുവീണ് ഇദ്ദേഹം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാത്രി 8.30 ഓടെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു.
അടുത്തിടെ അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ ഉണ്ണി രവിയുടെ നേതൃത്വത്തില്‍ കാമ്പസ് ഫ്രണ്ടുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ട് ഉണ്ട്. തന്നെ ചില എസ് ഡി പി ഐ പ്രവർത്തകർ ഭീഷണിപ്പെടുത്തിയതായി ഇദ്ദേഹം പൊലീസിന് മൊഴി നൽകി.
Post Your Comments