Latest NewsInternational

വെടി കൊണ്ടാൽ പോലും അറിയാത്ത, ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആയുധം ചൈന വികസിപ്പിച്ചതായി റിപ്പോർട്ട്

ബെയ്‌ജിങ്‌: വെടി കൊണ്ടാൽ പോലും അറിയാത്ത ലോഞ്ച് റേഞ്ച് ലേസര്‍ റൈഫിളുകൾ ചൈനീസ് പ്രതിരോധ ഗവേഷണ വിഭാഗം ഉരുത്തിരിച്ചെടുത്തതായി സൂചന. ജെയിംസ് ബോണ്ട് സിനിമകളിലും മറ്റും കണ്ടിട്ടുള്ള ലേസർ ആയുധം വികസിപ്പിച്ചെടുത്തതാണ് വിദേശ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഷാ​​​​ൻ​​​​ക്സി പ്ര​​​​വി​​​​ശ്യ​​​​യി​​​​ലു​​​​ള്ള ചൈ​​​​നീ​​​​സ് അ​​​​ക്കാ​​​​ഡ​​​​മി ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സി​​​​ലെ ശാ​​​​സ്ത്ര​​​​ജ്ഞ​​​​രാ​​​​ണ് സെഡ്എ​​​​കെ എ​​​​സ്എം എ​​​​ന്ന ലേ​​​​സ​​​​ർ തോ​​​​ക്ക് നി​​​​ർ​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

എ​​​​കെ 47 തോ​​​ക്കു​​​ക​​​ളു​​​ടെ മാ​​​​തൃ​​​​ക​​​​യി​​​​ലാ​​​​ണ് നി​​​​ർ​​​​മാ​​​ണം. വെ​​​ടി​​​യു​​​ണ്ട​​​ക​​​ൾ​​​ക്കു പ​​​ക​​​രം ന​​​​ഗ്ന നേ​​​​ത്ര​​​​ങ്ങ​​​​ൾ​​​​കൊ​​​​ണ്ട് കാ​​​​ണാ​​​​നാ​​​​വാ​​​ത്ത ലേ​​​സ​​​ർ ര​​​ശ്മി​​​ക​​​ളാ​​​ണ് ഈ ​​​തോ​​​ക്കി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ടു​​​ക. എന്നാല്‍ ഇത് ശരീരത്തില്‍ പതിച്ചയാള്‍ക്ക് ശരീരത്തിലെ മാംസം കരിയുമ്പോള്‍ മാത്രമേ വെടികൊണ്ടു എന്ന കാര്യം മനസിലാകൂ എന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് ഒരു ദശാബ്ദത്തെ ഗവേഷണം ഈ ആയുധത്തിന് പിന്നിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. അ​​​​ടു​​​​ത്ത മാ​​​​സം മു​​​​ത​​​​ൽ ചൈ​​​​ന​​​​യി​​​​ലെ ഭീ​​​​ക​​​​ര​​​​വി​​​​രു​​​​ദ്ധ സേ​​​​ന ലേ​​​​സ​​​​ർ തോ​​​​ക്കു​​​​ക​​​​ൾ പ​​​​രീ​​​​ക്ഷ​​​​ണാ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ​​​​തു​​​​ട​​​​ങ്ങു​​​​മെ​​​​ന്നുമാണ് ചൈ​​​​നീ​​​​സ് മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ട്.

അതേ സമയം ലേസര്‍ ആയുധങ്ങള്‍ ഭാവിയിലേക്ക് വലിയ വെല്ലുവിളിയാണെന്നാണ് ഒരു കൂട്ടം ഗവേഷകരുടെ അഭിപ്രായം. ഏതാണ്ട് 226 ദശലക്ഷ്യം പൗണ്ടാണ് ലേസര്‍ അധിഷ്ഠിത ആധുനിക ആയുധ ഗവേഷണത്തിന് 2015ല്‍ ചൈന നീക്കിവച്ചത്. ഈ പദ്ധതിയും പുതിയ തോക്ക് വികസനത്തിന് ഉപയോഗിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button