Latest NewsGulf

ഭാര്യയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; യുഎഇയിൽ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

യുഎഇ: പരസ്ത്രീ ബന്ധം എതിർത്ത ഭാരയയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച യുവവാവിന് കിട്ടിയത് എട്ടിന്റെ പണി. 38കാരനായ അറബ് യുവാവാണ് വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ ഭാര്യയോട് ഈ നീച പ്രവർത്തി കാട്ടിയത്. ഇയാൾക്ക് അജ്‌മാൻ കോടതി ആറ് മാസം തടവ് ശിക്ഷയും 100,000 ദിർഹം പിഴയും വിധിച്ചു. ഭർത്താവും മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെ യുവതി ചോദ്യംചെയ്‌തതോടെയാണ് ഇരുവരും തമ്മിൽ കലഹം തുടങ്ങിയത്. ഭർത്താവിന്റെ അമിതമായ മദ്യപാനശീലത്തെ ചൊല്ലിയും ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു.

ALSO READ: 17കാരിയെ അച്ഛൻ ക്രൂര പീഡനത്തിനിരയാക്കി; മർദ്ദിച്ച് അവശയാക്കിയ ശേഷം നഗ്നചിത്രങ്ങൾ പകർത്തി

കാമുകിയുമായുള്ള ബന്ധത്തെ ഭാര്യ എതിർത്തതോടെ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നിട്ടും ഭാര്യ ബന്ധത്തെ എത്തിക്കുകയും വഴക്കിടുകയും ചെയ്‌തതോടെയാണ്‌ ഇയാൾ യുവതിയുടെ നഗ്നചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. ഈ വിവരം ഭർത്താവ് തന്നെ യുവതിയോട് പറയുകയായിരുന്നു. വിവരം അറിഞ്ഞതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button