ബാങ്കോക്ക്: തായ്ലൻഡിലെ ഗുഹയിൽ കുടുങ്ങിയ കുട്ടികളെയും കോച്ചിനെയും രക്ഷിച്ച വാർത്ത ആശ്വാസത്തോടെയാണ് ലോകംകേട്ടത് . എന്നാൽ ഇതിനിടയിലും വേദനിപ്പിക്കുന്ന ഒന്നുണ്ട്. ഗുഹയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജീവവായു നൽകാൻ പോയ ഡൈവർ സമന് കുനോന്തിന്റെ (38) മരണം. ഗുഹയില്‍ കുടുങ്ങിയ 13 പേര്‍ക്കായി ഓക്സിജന്‍ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ഒാക്സിജൻ തീർന്നതായിരുന്നു അദ്ദേഹത്തിന്റെ മരണകാരണം.
നാവികസേനയില്‍നിന്ന് വിരമിച്ച സമന്, രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാനായാണ് എത്തിയത്. ഒരു വീഡിയോ സന്ദേശത്തിൽ കുട്ടികളെ പുറത്തെത്തിക്കാനുള്ള സമന്റെ നിശ്ചയദാർഢ്യവും പ്രകടമായിരുന്നു. ‘‘പാവം കുട്ടികളെ ഞങ്ങള്‍ വീട്ടിലെത്തിച്ചിരിക്കും’’ എന്നായിരുന്നു സമന്റെ സന്ദേശം. ഒടുവിൽ കുട്ടികൾ രക്ഷപ്പെട്ടെങ്കിലും സമൻ ഒരു തീരാവേദനയായി മാറിയിരിക്കുകയാണ്.
Post Your Comments