മെസായി: തായ്ലാന്റിലെ ഗുഹയില്‍ കുടുങ്ങിയ രണ്ട് കുട്ടികളെ കൂടി പുറത്തെത്തിച്ചു. ഇനി കോച്ചും രണ്ട് കുട്ടികളുമാണ് ഗുഹയിലുള്ളത്. ഇവരെ ഇന്ന് തന്നെ രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷ. ഇന്ന് പ്രാദേശികസമയം രാവിലെ 10.08 നാണ് മൂന്നാംഘട്ട രക്ഷാദൗത്യം ആരംഭിച്ചത്.
അതേസമയം, ലോകകപ്പ് ഫൈനലിനായി ഫിഫ ക്ഷണിച്ചിട്ടുണ്ടെങ്കിലും കുട്ടികൾക്ക് പോകാൻ കഴിയില്ലെന്നാണ് സൂചന. ആരോഗ്യപരിശോധനകളുടെ ഭാഗമായി രക്ഷപ്പെട്ട കുട്ടികൾ ഒരാഴ്ചയെങ്കിലും ആശുപത്രിയിൽ തുടരേണ്ടതായി വരും. രക്തപരിശോധന, ശ്വാസകോശ എക്സ്റേ, ഹൃദയം, കണ്ണുകൾ എന്നിവയുടെ പ്രത്യേക പരിശോധന, മാനസികനില വിലയിരുത്തുന്ന പരിശോധന എന്നിവയ്‌ക്കെല്ലാം കുട്ടികളെ വിധേയരാക്കും. ടെറ്റനസ്, റാബിസ് രോഗപ്രതിരോധത്തിനുളള മരുന്നുകൾക്കൊപ്പം ഐവി ഡ്രിപ്പുകളും ആശുപത്രിയിലാക്കിയ കുട്ടികൾക്കു നൽകുന്നുണ്ട്.
Post Your Comments