ബാങ്കോക്ക്: തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ മൂന്നു കുട്ടികളെ രക്ഷിക്കാൻ സഹായിച്ചത് കൊച്ചിന്റെ മനഃസാന്നിധ്യം ആണെന്ന് തായ്‌ലൻഡ് . ബുദ്ധസന്യാസിയായിരുന്ന കോച്ചിന്റെ ധ്യാനത്തിലുള്ള അറിവാണ് കുട്ടികളെ പ്രതിസന്ധി ഘട്ടത്തിൽ തളരാതെ കാത്തതെന്ന് തായ്‌ലൻഡ് മന്ത്രിയും ഡെപ്യൂട്ടി ചീഫ് ഓഫ് മിഷനുമായ അപിരത് സുഗോന്ധബിരോം വ്യക്തമാക്കി.ഈ പാരമ്പര്യവും അറിവും ഞങ്ങൾക്ക് ലഭിച്ചത് ഭാരതത്തിൽ നിന്നാണ് . ഭാരതത്തിന്റെ ബുദ്ധമത പാരമ്പര്യമാണ് തങ്ങളെ സഹായിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ നിന്ന് നിരവധി പേർ വിവരങ്ങൾ അന്വേഷിച്ചും പിന്തുണ അറിയിച്ചും ഞങ്ങളെ വിളിക്കുന്നുണ്ട്. ഈ ഐക്യദാർഢ്യത്തിന് നന്ദി പറയുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു പ്രതീക്ഷിച്ചതിലും വേഗത്തിൽ കുട്ടികളെ പുറത്തെത്തിക്കാൻ കഴിഞ്ഞതായാണ് വിലയിരുത്തൽ. 50 വിദേശി മുങ്ങൽവിദഗ്ധരും തായ് ലൻഡിൽ നിന്നുള്ള 40 പേരുമാണു നിലവിൽ രക്ഷാപ്രവർത്തനത്തിൽ സജീവമായുള്ളത്. മുങ്ങൽ വിദഗ്ധർ, വൈദ്യസംഘം,സുരക്ഷാ ജീവനക്കാർ എന്നിവർ ഒഴികെയുള്ള മുഴുവന്‍ ആളുകളെയും പ്രദേശത്തുനിന്ന് മാറ്റിയിട്ടുണ്ട്.
ഇന്ന് മൂന്നു കുട്ടികളെക്കൂടി പുറത്തെത്തിച്ചു. ഇതോടെ പുറത്തെത്തിയ കുട്ടികളുടെ എണ്ണം പത്തായി. ഇനി ഗുഹയിൽ രണ്ട് കുട്ടികളും പരിശീലകനും മാത്രമാണ് അവശേഷിക്കുന്നത്. പതിമൂന്നു പേരിൽ എട്ടുപേരെ രണ്ടു ദിവസമായി നടന്ന രക്ഷാപ്രവർത്തനത്തിലൂടെ പുറത്തെത്തിച്ചിരുന്നു. പുറത്തെത്തിക്കുന്നവർക്ക് അടിയന്തര വൈദ്യ സഹായം നൽകാൻ 13 മെഡിക്കൽ സംഘം സജ്ജമാണ്. ഓരോ സംഘത്തിനും ഒരു ഹെലികോപ്ടറും ആംബുലൻസും വീതം നൽകിയിട്ടുണ്ട്. രക്ഷാപ്രവർത്തനം മികച്ച രീതിയിൽ തന്നെ മുന്നേറുകയാണ്.
കുട്ടികളെയും കോച്ചിനെയും പുറത്തെത്തിക്കാൻ ബഡ്ഡി ഡൈവിങ്ങ് എന്ന രീതിയാണ് സ്വീകരിച്ചത്. ഒരു മുങ്ങൽ വിദഗ്ധൻ മറ്റൊരാളെയും വഹിച്ചുകൊണ്ട് നീന്തുന്ന രീതിയാണിത്. ആരോഗ്യനില മോശമായവരെയാണ് ആദ്യം പുറത്തെത്തിക്കുക. കഴിഞ്ഞ മാസം 23നാണ് അണ്ടർ 16 ഫുട് ബോള്‍ ടീം അംഗങ്ങളായ 12 കുട്ടികളും അവരുടെ പരിശീലകനും ഗുഹയ്ക്കുള്ളിൽ കുടുങ്ങിയത്.
Post Your Comments