Jobs & Vacancies

നോര്‍ക്ക റൂട്ട്‌സ് സൗദിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തേടുന്നു

സൗദി അറേബ്യയിലെ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് ലാബ് ടെക്‌നീഷ്യന്‍മാരെയും റേഡിയോഗ്രാഫര്‍മാരെയും തിരഞ്ഞെടുക്കുന്നതിന് നോര്‍ക്ക റൂട്ട്‌സ് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ ലാബ് ടെക്‌നോളജിയില്‍ ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിലേതെങ്കിലും ഒന്നും രണ്ടുവര്‍ഷത്തെ പരിചയവുമാണ് ലാബ് ടെക്‌നീഷ്യ് വേണ്ട യോഗ്യത. ാല് ഒഴിവുകളാണുള്ളത്. പുരുഷന്‍മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. റേഡിയോഗ്രാഫര്‍ തസ്തികയില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും നാല് ഒഴിവുവീതമുണ്ട്. റേഡിയോഗ്രാഫിയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദവും സി.റ്റി/എം.ആര്‍.ഐ മേഖലയില്‍ പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇരു തസ്തികകള്‍ക്കും പരമാവധി ശമ്പളം 5,000 സൗദി റിയാല്‍. താല്‍പര്യമുള്ളവര്‍ ജൂലൈ 23നു മുന്‍പായി rmt5.norka@kerala.gov.in എന്ന വിലാസത്തില്‍ അപേക്ഷിക്കണം. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.norkaroots.net, ഫോണ്‍ 1800 425 3939, 0471 233 33 39.

shortlink

Related Articles

Post Your Comments

Related Articles


Back to top button