Latest NewsGulf

യുഎഇക്ക് പുറത്ത് പോകുന്നവർ ഈ പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമായും എടുക്കണം,കാരണം ?

യുഎഇ: വെക്കേഷനായതോടെ എല്ലാവരും രാജ്യത്തിന് പുറത്ത് പോയി അവധിക്കാലം ആസ്വദിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാൽ രാജ്യം വിട്ടുപോകുന്നവർ പ്രതിരോധ കുത്തിവയ്‌പ്പുകൾ നിർബന്ധമായുംഎടുത്തിരിക്കണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. യാത്രകൾക്കിടെ അസുഖങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽത്തന്നെ രാജ്യംവിടുന്നതിനു മുൻപ് പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നതാകും ഉചിതം. യാത്രയ്ക്ക് ഒരു മാസം മുൻപ് ഡോക്ടറെ കണ്ടിരിക്കണം വിശദമായ ആരോഗ്യ പരിശോധന നടത്തുകയും. അസുഖങ്ങൾ ഒന്നും ഇല്ലെന്നു ഉറപ്പുവരുത്തുകയും ചെയ്യണം.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച പത്ത് പാസ്‌പോർട്ടുകളുടെ പട്ടികയിൽ ഇടംപിടിച്ച് യുഎഇ

മെനിഞ്ചൈറ്റിസ്, ഇൻഫ്ലുവെൻസ, മഞ്ഞനോവ്, നിമോണിയ, ഹെപ്പിട്ടൈറ്റിസ് എ, ഹെപ്പിട്ടൈറ്റിസ് ബി, തൈറോയിഡ്, പേവിഷബാധ തുടങ്ങിയവയുടെ പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമായും എടുത്തിരിക്കണം. ഭക്ഷ്യവിഷബാധ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button