തേക്കടി: സഹോദരിയുടെ പേരിലുള്ള സൊസൈറ്റിക്ക് 15 ലക്ഷം സഹായം അനുവദിച്ച സംഭവത്തിൽ പീരുമേട് എംഎല്‍എ ബിജിമോളോട് സിപിഐ വിശദീകരണം തേടി. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ട് തട്ടിച്ചതായിട്ടാണ് എംഎല്‍എയ്ക്കതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഇ.ഡി.സികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സംഘടനയ്ക്ക് അനുവദിച്ചതായി കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചിരുന്നു.
ALSO READ: സാമ്പത്തിക തട്ടിപ്പ് ; ബാങ്കിങ് മേഖലകളില്‍ കഴിവുള്ളവർ സി.ബി.ഐ.യിലേക്ക്
സഹോദരിയുടെ പേരിലുള്ള സൊസൈറ്റി മറയാക്കി ബിജിമോള്‍ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി ആരോപണം. പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ നിന്നുള്ള ഫണ്ട് തട്ടിച്ചതായിട്ടാണ് എംഎല്‍എയ്ക്കതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വില്ലേജ് ഇ.ഡി.സികള്‍ക്കായി നീക്കി വച്ച ഫണ്ടില്‍ നിന്നും 15,64,000 രൂപ എംഎല്‍എ സ്വന്തം ഇഷ്ടപ്രകാരം സഹോദരി അധ്യക്ഷ സ്ഥാനം വഹിക്കുന്ന സംഘടനയ്ക്ക് അനുവദിച്ചതായി കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നു.പദവി ദുര്‍വിനിയോഗം ചെയ്ത് സ്വജനപക്ഷപാതം കാട്ടിയ എംഎല്‍എയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പ്രതിപക്ഷ കക്ഷികള്‍ ആരോപിക്കുന്നുണ്ട്. ഈ തട്ടിപ്പിന് പെരിയാര്‍ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടറും കൂട്ടുനിന്നിട്ടുണ്ടെന്നും ആരോപണമുണ്ട്.
Post Your Comments