എല്ലാവര്‍ക്കും പൊതുവേയുള്ളൊരു മടിയാണ് രാവിലെ എഴുനേല്‍ക്കുക എന്നത്. സൂര്യപ്രകാശം മുഖത്തടിച്ചാല്‍പ്പോലും നമുക്ക് എഴുനേല്‍ക്കാന്‍ മടി ആയിരിക്കും. നേരത്തേ എഴുന്നേല്‍ക്കുന്നതുകൊണ്ട് ഒരുപാട് ഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. എഴുന്നേല്‍ക്കണമെന്ന് ആഗ്രഹവുമുണ്ട്. എന്നാല്‍ മടി കാരണം കഴിയാറില്ലെന്നതാണ് സത്യം. എന്നാല്‍ അത്തരത്തില്‍ മടി പിടിച്ചിരിക്കുന്നവര്‍ക്കൊരു സന്തോഷ വാര്‍ത്ത. അത്തരം മടി മാറ്റാന്‍ കുറച്ച് എളുപ്പ വഴികളുണ്ട്.
മനസിന് ഉന്മേഷമേകുന്ന എന്തെങ്കിലും കളിയില്‍ ഏര്‍പ്പെടുന്നത് നല്ലതാണ്. ഒരു ദിവസത്തേക്കുമുഴുവനുള്ള ഊര്‍ജ്ജവും കരുത്തും ആ ഗെയിം പകര്‍ന്നുനല്‍കിയേക്കാം. തന്റെ സുഹൃത്തും, തന്നേപ്പോലെ തന്നെ മടിയനുമായ ഒരാളെ എണീറ്റയുടന്‍ ഫോണ്‍ ചെയ്യുകയോ മെസേജ് അയക്കുകയോ ചെയ്ത് അയാളെയും എഴുന്നേല്‍പ്പിക്കാം. ഒരുമിച്ച് ഓടാന്‍ പോകാന്‍ പ്ലാന്‍ ചെയ്യാം. ഫേസ്ബുക്കിലും മറ്റും ‘ഗുഡ്‌മോണിംഗ് ചലഞ്ച്’ ഗ്രൂപ്പുകള്‍ ഉണ്ടാക്കാം. എഴുന്നേറ്റാലുടന്‍ ഗ്രൂപ്പിലേക്ക് സന്ദേശം അയക്കാം. എല്ലാവരുടെയും റിപ്ലേകള്‍ വന്നുതുടങ്ങുകയും ഒരു ചെറിയ ഡിസ്‌കഷന്‍ നടക്കുകയും ചെയ്താല്‍ മടിയൊക്കെ പമ്പകടക്കും.
Also Read : രാവിലെ എഴുന്നേറ്റയുടന്‍ പല്ലുതേക്കുകയല്ല ചെയ്യേണ്ടത്; പകരം ചെയ്യേണ്ടത് ഇതാണ്
എല്ലാ ദിവസവും ഒരേസമയം ഉണരാന്‍ ശ്രമിക്കുക. 21 ദിവസം അതിനുവേണ്ടി ശ്രമിച്ചാല്‍ അതൊരു ശീലമാകുകയും പിന്നീടെന്നും നമ്മള്‍ പോലുമറിയാതെ ആ സമയത്ത് ഉണരാന്‍ കഴിയുകയും ചെയ്യും. എഴുന്നേറ്റാലുടന്‍ ഒരു കോഫിയും കുടിച്ച് കുറച്ചുനേരം ചടഞ്ഞുകൂടിയിരിക്കുന്നത് തീരെ ശരിയല്ല. വേണമെങ്കില്‍ ആദ്യം ഒരു പുസ്തകം വായിക്കാം. ഒരുണര്‍വ്വ് ലഭിച്ചുകഴിഞ്ഞാലുടന്‍ എക്‌സര്‍സൈസ് വസ്ത്രങ്ങള്‍ ധരിച്ച് ഒരു വാംഅപ് നടത്താം.
ആന്‍ഡ്രോയിഡ് ഫോണില്‍ അലാറം സെറ്റുചെയ്ത് തലയിണയ്ക്കടിയില്‍ വച്ചുറങ്ങുന്ന രീതി ആദ്യമേ അവസാനിപ്പിക്കുക. വലിയ ശബ്ദമുയര്‍ത്തുന്ന അലാറം, കിടക്കുന്നതിന് വളരെ അകലെയായി സ്ഥാപിക്കുക. രണ്ടുമിനിറ്റ് ഇടവിട്ട് ശബ്ദം കൂടിക്കൂടി വരുന്ന രീതിയില്‍ അലാറമടിക്കുന്നതിനായി സെറ്റ് ചെയ്യുക. ഉറങ്ങുന്നതിനുമുമ്പ്, പുലര്‍ച്ചെ എഴുന്നേറ്റാലുടന്‍ ചെയ്യേണ്ട ജോലികളുടെ ലിസ്റ്റ് തയ്യാറാക്കി മനസില്‍ ആവര്‍ത്തിച്ചുവായിക്കുക. ചെയ്യാന്‍ ഏറ്റവും ഇന്ററസ്റ്റുള്ള ജോലികളായിരിക്കണം പുലര്‍ച്ചെ ചെയ്യാനായി ചാര്‍ട്ട് ചെയ്യേണ്ടത്. എഴുന്നേറ്റാലുടന്‍ ഒരു ഗ്ലാസ് ശുദ്ധജലം കുടിക്കുകയും ശുദ്ധജലത്തില്‍ മുഖം കഴുകുകയും ചെയ്യുക. ഇതൊക്കെ നമമുടെ മടി മാറ്റാന്‍ സഹായിക്കും.
Post Your Comments