ചെന്നൈ : പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മുന്‍ സ്കൂള്‍ പ്രിന്‍സിപ്പലായിരുന്ന 99കാരൻ പിടിയിൽ. ചെന്നൈയിൽ ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലായിരുന്നു അറസ്റ്റ്.
വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടർന്ന് പിതാവ് പോലീസിൽ പരാതി നൽകി. പ്രതി തന്നെ ലൈംഗികമായി പീഡിപ്പിക്കാറുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാളെ അറസ്റ്റ് ചെയുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം.
സര്‍ക്കാര്‍ സ്കൂളില്‍ പ്രിന്‍സിപ്പലായിരുന്ന പ്രതി സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം ചെന്നൈയിലെ തന്റെ വസതിക്ക് സമീപം അഞ്ചോളം വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്കി വരികയായിരുന്നു. രണ്ട് വര്‍ഷമായി ഇയാളുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു കുടുംബം.
Also read : നാല് കുട്ടികളെ കൂടി രക്ഷപെടുത്തി
Post Your Comments