KeralaLatest News

എസ്ഡിപിഐയ്‌ക്കെതിരെ മുസ്ലിംലീഗും : മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതി കൊടുത്തിട്ടില്ലെന്ന് മുന്‍ മന്ത്രി ഡോ.എം.കെ.മുനീര്‍

കോഴിക്കോട്: എസ്.ഡി.പി.ഐ, പോപ്പുലര്‍ ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ മുസ്ലിംലീഗ് രംഗത്ത്. പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍, മുസ്ലിം സമുദായത്തെ പോപ്പുലര്‍ ഫ്രണ്ടിന് തീറെഴുതിക്കൊടുത്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് എന്നും പോപ്പുലര്‍ ഫ്രണ്ടിനെതിരെയാണ് നിലകൊണ്ടിട്ടുള്ളത്. സിപിഎമ്മാകട്ടെ എന്നും ലാഘവത്തോടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ കണ്ടത്. വളര്‍ത്തുമ്പോള്‍ തിരിഞ്ഞ് കൊത്തുമെന്ന് ആലോചിക്കണമായിരുന്നുവെന്നും മുനീര്‍ പറഞ്ഞു.

Read Also : ഉതുപ്പ് വർഗ്ഗീസ് പിടിയിൽ

എസ്ഡിപിഐയുമായി സിപിഎം ഇപ്പോഴും പലയിടത്തും കൂട്ടുകെട്ട് തുടരുന്നുണ്ടെന്നും മുനീര്‍ ആരോപിച്ചു. പല പേരുകളില്‍ അറിയപ്പെടുന്ന സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. തീവ്രവാദ സ്വഭാവമുള്ള പ്രസ്ഥാനമാണ് എസ്ഡിപിഐ. സംഘടന നിരോധിച്ചാല്‍ അത് വേറൊരു രീതിയില്‍ തിരിഞ്ഞ് വരും. തീവ്രവാദം പിന്നീട് ഭീകരവാദമായി മാറുമെന്നും മുനീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button