ബാങ്കോക്ക് : തായ്‌ലൻഡിൽ ഗുഹയിൽ നിന്നും പുറത്തെത്തിച്ച കുട്ടികളുടെ എണ്ണം നാലായി. രണ്ടു കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി. മറ്റു രണ്ടു പേരെ ഗുഹാമുഖത്തെ താത്കാലിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
18 ഡൈവര്‍മാരാണു രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമാകുന്നത്. അഞ്ചു തായ് മുങ്ങല്‍ വിദഗ്ധരും 13 രാജ്യാന്തര നീന്തല്‍ സംഘത്തിലെ അംഗങ്ങളും അടങ്ങുന്നതാണ് രക്ഷാപ്രവര്‍ത്തക സംഘം. ഓരോ കുട്ടിക്കുമൊപ്പം ഒരു ഡൈവര്‍ വീതമുണ്ടാകും. ബഡ്ഡി ഡൈവിങ് എന്ന രീതിയാണ് ഇവിടെ സ്വീകരിക്കുക.
ഇടുങ്ങിയ, ദുര്‍ഘടമായ വഴികളാണു ഗുഹയില്‍ പലയിടത്തും. ചിലയിടത്ത് ശക്തമായ അടിയൊഴുക്കുമുണ്ട്. ഇരുണ്ട, ചെളിവെള്ളം നിറഞ്ഞ കുഴികളും ധാരാളമാണ്. വായുസഞ്ചാരം കുറവുള്ള ഈ വഴികളിലൂടെ അതിസാഹസികമായി നീന്തിവേണം കുട്ടികളെ പുറത്തെത്തിക്കാന്‍. പല സ്ഥലങ്ങളിലും വെള്ളത്തിനടിയിലൂടെ ഡൈവ് ചെയ്യേണ്ടിവരും. വായുസഞ്ചാരം കുറവുള്ളിടത്ത് കൂടുതല്‍ ഓക്‌സിജന്‍ ടാങ്കുകള്‍ സ്ഥാപിക്കും. ഗുഹയ്ക്കുപുറത്തുനിന്നു കുട്ടികളിരിക്കുന്ന സ്ഥലത്തേക്കെത്താന്‍ ആറു മണിക്കൂര്‍ വേണം. ഒരു കുട്ടിയെ പുറത്തെത്തിക്കാന്‍ വേണ്ട ചുരുങ്ങിയ സമയം 11 മണിക്കൂര്‍.
Post Your Comments