Gulf

നാടു കടത്തലോ അറസ്‌റ്റോ ഭയന്ന് യു.എ.ഇ സര്‍ക്കാരിന്റെ കനിവ് കാത്ത് ഒരു മലയാളി കുടുംബം

ദുബായ്: നിയമപ്രകാരമുള്ള റെസിഡന്‍സി സ്‌റ്റാറ്റസ് ലഭിക്കാത്തതിനാൽ നാടു കടത്തലോ അറസ്‌റ്റോ ഭയന്ന് ഒരു കുടുംബം. മലയാളിയായ മധുസൂദനനും കുടുംബവുമാണ് യു.എ.ഇ സര്‍ക്കാരിന്റെ കനിവ് കാത്ത് കഴിയുന്നത്. 1979ല്‍ യു.എ.ഇയില്‍ എത്തിയ മധുസൂദനന് ഇനിയും നിയമപ്രകാരമുള്ള റെസിഡന്‍സി സ്‌റ്റാറ്റസ് ലഭിച്ചിട്ടില്ല. ശ്രീലങ്കന്‍ സ്വദേശിയായ ഭാര്യ രോഹിണിയും അഞ്ച് മക്കളുമുള്‍പ്പെട്ടതാണ് 60കാരനായ മധുസൂദനന്റെ കുടുംബം. ഇതില്‍ മൂന്ന് പേര്‍ക്കാണ് പാസ്പോർട്ടോ വിസയോ ഇല്ലാത്തത്.

Read Also: വാഹനം കേടായി വഴിയിൽപെട്ടുപോയ കുടുംബത്തെ സഹായിച്ച വ്യക്തിയെ അമ്പരപ്പിച്ച് ദുബായ് ഭരണാധികാരി

രണ്ട് കിടപ്പുമുറി മാത്രമുള്ള വീട്ടിലാണ് ഇവർ കഴിയുന്നത്. പലപ്പോഴും കുബ്ബൂസ് മാത്രം ഭക്ഷിച്ച്‌ വിശപ്പടക്കേണ്ടി വന്നിട്ടുണ്ട്. സ്‌കൂളില്‍ പോയി അല്ല കുട്ടികള്‍ പഠിച്ചതെന്നും ഒരിക്കല്‍ പോലും യു.എ.ഇയ്‌ക്ക് പുറത്ത് അവര്‍ പോയിട്ടില്ലെന്നും മധുസൂദനനും ഭാര്യയും പറയുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button