KeralaLatest News

കൊല്ലത്തെ അധ്യാപികയുടെ ആത്മഹത്യ: സഹപ്രവർത്തകരുടെ വെളിപ്പെടുത്തൽ ഇങ്ങനെ : സിനിയുടെ ഫേസ്‌ബുക്ക് പേജ് അപ്രത്യക്ഷം ,മറ്റാരോ ഉപയോഗിച്ചെന്ന് സംശയം

കൊല്ലം: യുവാവിനെ ആക്രമിച്ച ശേഷം ആത്മഹത്യ ചെയ്ത ഹൈസ്‌ക്കൂള്‍ അദ്ധ്യാപിക സിനിയുടെ കോളേജ് കാലത്തെ ഓര്‍മ്മകള്‍ പങ്ക് വച്ച്‌ സുഹൃത്തുക്കള്‍. ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒരിക്കലും വിശ്വസിക്കാനാവുന്നില്ല എന്നാണ് അവര്‍ പറയുന്നത്.കോളേജില്‍ പുഞ്ചിരിച്ചു മാത്രം നടന്നിരുന്ന അവളുടെ ഉള്ളില്‍ ഒരുപാട് ദുഃഖങ്ങള്‍ ഉണ്ടായിരുന്നു. അച്ഛന്റെ മദ്യപാനം മൂലം സ്വസ്ഥതയില്ലാത്ത കഥ ഏറെ വേദനയോടെയാണ് വിവരിച്ചത്.

ആണ്‍പിള്ളേര്‍ ഏറെ ഭയത്തോടെ കണ്ടിരുന്ന സിനിയുടെ ഉള്ളിലെ പൊള്ളുന്ന അനുഭവങ്ങള്‍ ഏറെ ഞെട്ടലോടെയാണ് കേട്ടിരുന്നത് എന്നും സുഹൃത്തുക്കള്‍ സിനിയെ കുറിച്ച്‌ ഓര്‍ക്കുന്നു. കോളജ് കാലഘട്ടത്തിന് ശേഷം സിനിയുടെ ജീവിതെ ഏറെ മാറിയിരുന്നു. ഒരു പ്രേമ ബന്ധത്തിലകപ്പെടുകയും വിവാഹം കഴിയുകയും ചെയ്തു. എന്നാല്‍ ആ ബന്ധത്തില്‍ വലിയ വിള്ളലുണ്ടായി. ഇപ്പോള്‍ ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയാണ്. ഇതിനിടയില്‍ മാതാപിതാക്കളുടെ മരണവും കൂടിയായപ്പോള്‍ ആകെ ഒറ്റപ്പെട്ടുപോയി.

ഇതിനിടെയാകും മറ്റ് ബന്ധങ്ങളിലേക്ക് സിനി വഴുതി വീണതെന്നാണ് കൂട്ടുകാര്‍ കരുതുന്നത്. മരിച്ച ശേഷം സിനിയുടെ ഫെയ്‌സ് ബുക്ക് പേജും അപ്രത്യക്ഷമായി. ഇതിന് പിന്നിലും ദുരൂഹത ആരോപിക്കുന്നുണ്ട്.കോളേജില്‍ ഏറെ തന്റേടിയായിരുന്ന സിനി സുഹൃത്തുക്കള്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്നു. കോളേജില്‍ ആരെങ്കിലും കമന്റടിച്ചാല്‍ തിരിഞ്ഞു നിന്നു ചീത്ത വിളിക്കുന്ന പ്രകൃതമായിരുന്നു. അതിനാല്‍ പൂവാലന്മാരൊന്നും പരിസരത്ത് പോലും ചെന്നിട്ടില്ല. കാരണം ഒരു പെണ്ണിന്റെ വായില്‍ നിന്നും വെറുതെ ചീത്തവിളികേള്‍ക്കണ്ടല്ലോ എന്നത് തന്നെ കാരണം.

Read also: കാമുകനെ രതി വൈകൃതത്തിന് ഇരയാക്കിയ ശേഷം ആത്മഹത്യ: സിനിയുടെ മാനസിക രോഗം സ്‌ഥിരീകരിച്ചു ഡോക്ടർ

ഏറ്റവും അടുത്ത സുഹൃത്തുക്കളെ എടാ, പോടാ എന്നല്ലാതെ മറ്റൊന്നും വിളിച്ചിരുന്നില്ല. നിവര്‍ന്ന് നിന്ന് ചീത്ത വിളിക്കുന്ന ആ സുന്ദരി പെണ്‍കുട്ടി എന്നും സുഹൃത്തുക്കളായ തങ്ങളുടെ ഇടയില്‍ ഒരു അത്ഭുതമായിരുന്നു.ആണ്‍കുട്ടികള്‍ക്ക് അവള്‍ ഝാന്‍സീ റാണിയായിരുന്നതിനാല്‍ ആരും സൗഹൃദങ്ങള്‍ക്ക് പോയിരുന്നില്ല. എന്നാല്‍ അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നവര്‍ക്കറിയാം ഇത്രയും ഹൃദയശുദ്ധിയുള്ള പെണ്‍കുട്ടി വേറെയുണ്ടാവില്ല എന്നാണ് കൂട്ടുകാര്‍ ഓര്‍ത്തെടുക്കുന്നത്.

തീര്‍ത്തും അപ്രതീക്ഷിതമായാണ് സിനി തുങ്ങി മരിച്ചത്. വീട്ടിലുണ്ടായിരുന്ന മലപ്പുറത്തെ പയ്യന്‍ ഓടിയിറങ്ങിയപ്പോള്‍ നാട്ടുകാര്‍ ഓടിക്കൂടി. നാണക്കേട് കാരണം തൂങ്ങി മരിച്ചു. ഇതിന് മുമ്ബ് എങ്ങനെ സിനി ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമാക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സിനിയുടെ ഫെയ്‌സ് ബുക്ക് പേജ് മറ്റാരോ ഉപയോഗിച്ചുവെന്നതിന് തെളിവായി ഇതിനെ വിലയിരുത്തുന്നു. പൊലീസ് ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

ഫെയ്‌സ് ബുക്കില്‍ വളരെ ആക്ടീവായിരുന്നു സിനി. പഴയ സൗഹൃദങ്ങളും ഇതിലൂടെ പൊടി തട്ടിയെടുക്കാന്‍ ശ്രമിച്ചു. ഏറെ നാളുകള്‍ക്ക് ശേഷം ഫെയ്സ് ബുക്കില്‍ വീണ്ടും കണ്ടുമുട്ടിയെങ്കിലും പഴയ സുഹൃത്തുക്കളോട് അത്ര അടുപ്പം കാട്ടിയിരുന്നില്ലെന്ന് കോളേജ് സുഹൃത്ത് പറയുന്നു. ഫെയ്സ് ബുക്കില്‍ എപ്പോഴും ആക്ടീവായിരുന്ന സിനി ചിരിച്ചു കൊണ്ട് നില്‍ക്കുന്ന ഫോട്ടോകളായിരുന്നു പോസ്റ്റ് ചെയ്തിരുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ അവള്‍ ആയത് എന്ന്ത് ഇപ്പോള്‍ അതിശയം തോന്നുകയാണ്.

പണ്ടത്തെ ആ കളിയും ചിരിയുമുള്ള ഗൗരവക്കാരിയായ സുന്ദരി പെണ്‍കുട്ടിയുടെ വേര്‍പാടും അതിന് പിന്നിലെ വാര്‍ത്തകളും ഞെട്ടലോടെ കാണാനെ കഴിയുന്നുള്ളൂ എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.ഫെയ്‌സ് ബുക്ക് കാമുകനെ വിളിച്ചുവരുത്തി അദ്ധ്യാപിക ക്രൂരമായ പീഡനം നടത്തിയ ശേഷം ആത്മഹത്യ ചെയ്ത സംഭവം ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ എന്ന രോഗം മൂലമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.

മൂന്ന് ദിവസംമുന്‍പ് തൂങ്ങിമരിച്ച കൊല്ലം ബോയ്‌സ് ഹൈസ്‌ക്കൂളിലെ അദ്ധ്യാപികയും അയത്തില്‍ ഗോപാലശേരി ജിവി നഗര്‍ ഗുരുലീലയില്‍ സാജന്റെ ഭാര്യ സിനി (46) ഈ രോഗത്തിന് ചികിത്സയിലായിരുന്നു എന്നാണ് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ പൊലീസ് പിടിയിലായ വിഷ്ണുവിനെ പൊലീസ് കേസില്‍ പ്രതിചേര്‍ക്കാതെ വിട്ടയച്ചത്. മലപ്പുറം സ്വദേശിയായ ബിടെക്കുകാരനെതിരെ ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഇനി കേസൊന്നും എടുക്കില്ല.

ഇതിനിടെയാണ് ഫെയ്‌സ് ബുക്ക് പേജ് അപ്രത്യക്ഷമായതില്‍ സിനിയുടെ സുഹൃത്തുക്കള്‍ ദുരൂഹത കാണുന്നത്. ഒരു ഓൺലൈൻ മാധ്യമമാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button