ഹോഷാംഗാബാദ്: പമ്പ് ജീവനക്കാരന് ഉടമയുടെ ക്രൂരമര്‍ദ്ദനം. ജോലിക്ക് എത്തിയില്ലെന്ന് ആരോപിച്ചായിരുന്നു ഉടമയുടെ മർദ്ദനം. മധ്യപ്രദേശിലെ ഹോഷാംഗാബാദിലാണ് സംഭവം. പമ്പ് ഉടമയും സുഹൃത്തും ചേർന്ന് ജീവനക്കാരനെ തൂണില്‍ കെട്ടിയിട്ട് ചാട്ട ഉപയോഗിച്ച് മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ALSO READ:വൈദ്യുതാഘാതമേറ്റ് കരാർ ജീവനക്കാരന് ദാരുണാന്ത്യം
താൻ അപകടത്തിൽപ്പെട്ടതിനാലാണ് ജോലിക്ക് എത്താതിരുന്നതെന്ന് ജീവനക്കാരൻ പറഞ്ഞിരുന്നെങ്കിലും ഉടമ തന്നെ പമ്പിലേയ്ക്ക് വിളിച്ചുവരുത്തി ആക്രമിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ പറയുന്നു. ഇയാളുടെ പരാതിയെ തുടർന്ന് പമ്പ് ഉടമയെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments