എല്ലാ ദിവസവും ബ്രേക്ക്ഫാസ്റ്റ്. ഇഡലിയും ദോശയും അപ്പവുമൊക്കെ കഴിച്ച് കുട്ടികള്‍ മടുത്തിട്ടുണ്ടാകം. എന്നാല്‍ വീടുകളില്‍ സ്ഥിരം ഉണ്ടാക്കാറുള്ള ബ്രേക്ക്ഫാസ്റ്റില്‍ മാറ്റം വരുത്താന്‍ അമ്മമാര്‍ ശ്രമിക്കാറില്ല. അല്ല, മറ്റെന്തുണ്ടാക്കും എന്ന് അമ്മമാര്‍ക്ക് അറിയില്ല എന്നാണ് സത്യാവസ്ഥ. അത്തരത്തില്‍ വിഷമിച്ചിരിക്കുന്ന അമ്മമാര്‍ക്കൊരു സന്തോഷവാര്‍ത്ത. ഇന്ന് രാവിലെ മക്കള്‍ക്ക് എഗ് മഫിന്‍സ് തയാറാക്കിനോക്കിയാലോ?
ചേരുവകള്‍
1.മുട്ട- പന്ത്രണ്ട്
2.കൊഴുപ്പില്ലാത്ത പാല്‍- കാല്‍ കപ്പ്
3.കാപ്സിക്കം നുറുക്കിയത്- മുക്കാല്‍ കപ്പ്
4.ചീര നുറുക്കിയത്- ഒരു കപ്പ്
5.സവാള നുറുക്കിയത്- അര കപ്പ്
6.ചീസ് ഗ്രേറ്റ് ചെയ്തത്- ആവശ്യത്തിന്
7.ചീസ് മുറിച്ചത്- ആവശ്യത്തിന്
8.പാഴ്സ്ലി- ടോപ്പിങ്ങിന്
9. കുരുമുളക് പൊടിച്ചത്- അര ടീസ്പൂണ്‍
10.എണ്ണ- ആവശ്യത്തിന്
11.ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഓവന്‍ 180 ഡിഗ്രിയില്‍ പ്രിഹീറ്റ് ചെയ്യുക. മഫിന്‍ ട്രേയില്‍ അല്‍പം എണ്ണ തടവുക. ഒരു വലിയ ബൗളില്‍ മുട്ട, പാല്‍, അര ടീസ്പൂണ്‍ കുരുമുളക്, ഉപ്പ് എന്നിവ നന്നായി അടിച്ച് യോജിപ്പിക്കുക. അതിലേക്ക് ചീര, കാപ്സിക്കം (മഞ്ഞ, ചുവപ്പ്), സവാള, ഗ്രേറ്റ് ചെയ്ത ചീസ് എന്നിവ ചേര്‍ക്കാം. ഈ കൂട്ട് മഫിന്‍ കപ്പുകളില്‍ തുല്യ അളവില്‍ നിറച്ച് 25 മുതല്‍ 30 മിനിട്ട് വരെ 200 ഡിഗ്രിയില്‍ ബേക്ക് ചെയ്യുക. മഫിനുകള്‍ ഓവനില്‍ നിന്നിറക്കി, ട്രേയില്‍ തണുക്കാന്‍ വെക്കുക. ഇനി ഒരു കത്തി ഉപയോഗിച്ച് കപ്പുകളില്‍ നിന്ന് മഫിന്‍ മാറ്റുക. സ്ലൈസ് ചെയ്ത ചീസ്, പാഴ്സ്ലി, കാപ്സിക്കം എന്നിവ ഉപയോഗിച്ച് ഓരോ മഫിനും അലങ്കരിക്കാം.
Post Your Comments