കുണ്ടറ ആലീസ് വധക്കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ചു. പാരിപ്പള്ളി കോലായില്‍ പുത്തന്‍വീട്ടില്‍ ഗോപാലകൃഷ്ണന്‍ ചെട്ടിയാരുടെ മകന്‍ ഗിരീഷിനാണ് വധശിക്ഷ വിധിച്ചത്. കുണ്ടറ മുളവന കോട്ടപ്പുറം എംവി സദനില്‍ വര്‍ഗീസിന്‍റെ ഭാര്യ ആലീസിനെ ( 57) ക്രൂരമായി ബലാത്സംഗം ചെയ്താണ് ഇയാൾ കൊലപ്പെടുത്തിയത്. ജയിലില്‍ നിന്ന് ഏതാനും ആഴ്ചകള്‍ മുമ്പ് മാത്രം മറ്റൊരു കേസില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാണു ഗിരീഷ് ഈ കൊല നടത്തിയത്.
ജയിലില്‍ സഹതടവുകാരില്‍ നിന്നാണു ഗള്‍ഫുകാരനായ ഭര്‍ത്താവിനെയും ഒറ്റയ്ക്ക് താമസിക്കുന്ന ആലീസിനെയും കുറിച്ച് ഗിരീഷ് മനസ്സിലാക്കുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആലീസിന്‍റെ വീട്ടില്‍ 2013 ജ്യൂണ്‍ 13 ന് കവര്‍ച്ചയ്ക്ക് ശേഷം ഇവരെ മാനഭംഗപ്പെടുത്തുകയും പിന്നീട് കൊല്ലുകയായിരുന്നു. ഗിരീഷ് ഇവിടെയെത്തിയപ്പോള്‍ കുളികഴിഞ്ഞെത്തിയ ആലീസിനെ ഉപദ്രവിക്കുകയും ആഭരണവും മറ്റും കവര്‍ന്ന ശേഷം അവരെ മാനഭംഗപ്പെടുത്തുകയുമാണുണ്ടായത്.
എന്നാല്‍ ആലീസ് ശബ്ദം വച്ച് ആളുകളെ കൂട്ടുമെന്നായപ്പോള്‍ ഗിരീഷ് ആലീസിനെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കണ്ണനല്ലൂരിലെത്തി ആഭരണങ്ങള്‍ വില്‍പ്പന നടത്തിയശേഷം പല സ്ഥലങ്ങളിലും കറങ്ങിയ ഇയാളെ സംശയകരമായ സാഹചര്യത്തിൽ കണ്ട പോലീസ് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്.
Post Your Comments