ദുബായ് : ഹൂതി ഭീകരണക്രമണത്തിൽ പരിക്കേറ്റ 74 യെമനികൾക്ക് ഇന്ത്യയിൽ ചികിത്സയൊരക്കി യു.എ.ഇ. ഇന്ത്യൻ ആശുപത്രിയിൽ ചികിത്സ തേടുന്ന ഇവരുടെ മുഴുവൻ ചികിത്സാ ചെലവും യു.എ.ഇ. സർക്കാരാണ് വഹിക്കുന്നത്.
അബുദാബി രാജകുമാരൻ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ ഡെപ്യൂട്ടി സുപ്രീം കമാൻഡർ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് നടപടികൾ. യെമനി ജനതയുടെ ദുരിതങ്ങൾ പരിഹരിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും സൈന്യം നടത്തുന്ന കുറ്റകൃത്യങ്ങൾക്കെതിരെ അവരെ പിന്തുണയ്ക്കാനുമാണ് യു.എ.ഇ സർക്കാർ ശ്രമിക്കുന്നത്.
പരിക്കേറ്റവരെ ചികിത്സിക്കുന്നതിനായി ആവശ്യമായ തയ്യാറെടുപ്പുകൾ ഇന്ത്യയിലെ യുഎഇയി എംബസി നടത്തിയിട്ടുണ്ട്. രോഗികളുമായി ഫോളോ-അപ്പ്, സൂപ്പർവിഷൻ, ആശയവിനിമയം തുടങ്ങി നിരവധി കമ്മിറ്റികൾ രൂപവൽക്കരിച്ചു.
ആക്രമണത്തിൽ 1500 പേർക്ക് പരിക്കേറ്റിരുന്നു. യെമന്റെ ജനങ്ങളെ പിന്തുണക്കാനായി യു.എ.ഇ. മെഡിക്കൽ, റിലീഫ് ക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. കൂടാതെ യെമനിൽ കഴിയുന്നവർക്ക് ഭക്ഷണം, വസ്ത്രം , മരുന്ന് എന്നിവയെല്ലാം നൽകുന്നു. യു.എ.ഇയുടെ പിന്തുണ ആശ്വാസമാണെന്ന് യെമനികൾ അഭിപ്രായപ്പെട്ടു.
Post Your Comments