KeralaLatest News

കേരള തീരങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : കേരള തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഉൽക്കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദ്ദേശം നൽകി. കേരള തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കുവാന്‍ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തും, അറബി കടലിന്റെ വടക്കു ഭാഗത്തും മത്സ്യബന്ധത്തിന് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

Read also:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; ഫേസ്ബുക്ക് സുഹൃത്തും കൂട്ടാളികളും പിടിയിൽ

ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കിലോമിറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റടിക്കുവാന്‍ സാധ്യതയുണ്ട്.. മുന്നറിയിപ്പ് ബുധനാഴ്‌ച ഉച്ച മുതല്‍ അടുത്ത 24 മണിക്കൂറിലേക്ക് ബാധകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button