വയനാട് : വീട് പൊളിച്ച് ആദിവാസി സ്ത്രീക്ക് അന്ത്യവിശ്രമമൊരുക്കി ഭർത്താവ്. പനമരം പഞ്ചായത്തിലെ അരിഞ്ചേർമല ചുണ്ടക്കുന്ന് അമ്പലക്കര പണിയ കോളനിയിലെ വെളുക്കന്റെ ഭാര്യ കണക്കി(52)യുടെ മൃതദേഹമാണ് ഇവർ താമസിക്കുന്ന കുടിലിൽ സംസ്കരിച്ചത്.
പ്ലാസ്റ്റിക് ഷീറ്റും ഓലയും മറച്ച ഈ കുടിലിൽ കഴിഞ്ഞ മൂന്ന് മാസമായി പനിബാധിച്ച് കിടപ്പിലായിരുന്നു കണക്കി. ഇന്നലെ പുലർച്ചയോടെ ഇവർ മരിച്ചു. സംസ്കരിക്കാൻ ഇടമില്ലാത്തതിനാൽ വീട് പൊളിക്കുകയല്ലാതെ വെളുക്കനു മറ്റു മാർഗമില്ലായിരുന്നു. ഉത്തരം മാത്രം നിലനിർത്തി അടുക്കളയുടെ മുൻഭാഗം മുതൽ പൊളിച്ചുനീക്കി. തറ കുഴിച്ചുണ്ടാക്കിയ ആറടി ഇടത്തിൽ ഉച്ചയോടെ മൃതദേഹം സംസ്കരിച്ചു.
Read also:കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: മിനിട്ടുകള്‍ക്കകം മന്ത്രിയായി
പനമരം പഞ്ചായത്തിനു കൈപ്പക്കുന്നിൽ പൊതുശ്മശാനമുണ്ട്. പക്ഷേ, അവിടെയെത്താൻ കിലോമീറ്ററുകൾ സഞ്ചരിക്കണം. സമുദായ ആചാരമനുസരിച്ച്, പണിയ വിഭാഗത്തിനു മാത്രമായുള്ള ശ്മശാനത്തിലേ സംസ്കാരം നടത്താനാകൂ. എന്നാൽ ഈ കോളനിക്കാർക്കു സ്വന്തമായി ഭൂമിയുമില്ല. അതാണ് വീട് പൊളിച്ച് അടക്കം ചെയ്യാൻ വെളുക്കൻ തീരുമാനിച്ചത്.
Post Your Comments