Latest NewsIndia

കോണ്‍ഗ്രസ് നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു: മിനിട്ടുകള്‍ക്കകം മന്ത്രിയായി

ഗാന്ധിനഗര്‍ • ഗുജറാത്ത് കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന മുതിര്‍ന്ന എം.എല്‍.എ മിനിട്ടുകള്‍ക്കകം വിജയ്‌ രൂപാണി മന്ത്രിസഭയില്‍ മന്ത്രിയായി. ഗുജറാത്ത്‌ കോണ്‍ഗ്രസ് നേതാവും ഒ.ബി.സി വിഭാഗമായ കോലി സമുദായ നേതാവുമായ കുന്‍വര്‍ജി ബാവലിയയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്.

കോണ്‍ഗ്രസില്‍ നിന്നും നിയമസഭയില്‍ നിന്നും രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്ന ബാവലിയയ്ക്ക് ഉടന്‍ തന്നെ ക്യാബിനറ്റ് മന്ത്രി സ്ഥാനം നല്‍കുകയായിരുന്നു. ഇദ്ദേഹത്തിന്റെ വകുപ്പ് ബുധനാഴ്ച തീരുമാനിക്കും.

നാല് തവണ കോണ്‍ഗ്രസ് നിയമസഭാംഗവും മുന്‍ ലോകസഭാംഗവുമായിട്ടുള്ള ബാവലിയ, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജാതി രാഷ്ട്രീയം കളിക്കുന്നുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് വിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button