Latest NewsKerala

കേരളത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണം- അമിത്ഷാ

തിരുവനന്തപുരം•കേരളത്തിന്റെ മണ്ണില്‍ നിന്ന് കമ്മ്യൂണിസ്റ്റുകാരെ തുടച്ചുനീക്കണമെന്ന് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയിലും ബംഗാളിലും അത് സാധ്യമാണെങ്കില്‍ കേരളത്തിലും അത് അസധ്യമല്ല. എങ്കിലേ ബി.ജെ.പി പ്രവര്‍ത്തകര്‍ വീഴ്ത്തിയ ചോരയ്ക്ക് സമധാമാകൂ എന്നും അമിത് ഷാ പറഞ്ഞു. തെക്കന്‍ ജില്ലകളിലെ ആറ് പാര്‍ലമെന്റ് മണ്ഡലങ്ങളിലെ ബൂത്ത് ഭാരവാഹികളുടെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തില്‍ നടക്കുന്നത് ആശയത്തിന്റെയോ ആദര്‍ശത്തിന്റെയോ പേരിലുള്ള കൊലപാതകമല്ലെന്നും സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ക്രൂരതയാണെന്നും അമിത് ഷാ ആരോപിച്ചു. ഇതിന് മുഖ്യമന്ത്രി മറുപടി പറയണമെന്നും ഷാ ആവശ്യപ്പെട്ടു.

കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തോട് ബി.ജെ.പി ജനാധിപത്യ രീതിയിലാണ്‌ പ്രതിഷേധിച്ചത്. കേരളത്തില്‍ ജാഥ നടത്തിയതും ഡല്‍ഹിയില്‍ പ്രകടനം നടത്തിയതുമൊക്കെ ജനാധിപത്യ രീതിയില്‍ തന്നെയാണെന്നും ഷാ ചൂണ്ടിക്കാട്ടി.

കേരള സര്‍ക്കാരിനു മോദി സര്‍ക്കാര്‍ എല്ലാവിധ സഹായവും ചെയ്യുന്നു. എന്നാല്‍ രാഷ്ട്രീയ കാരണങ്ങളാല്‍ വേണ്ടവിധത്തില്‍ പ്രയോജനപ്പെടുത്താന്‍ സംസ്ഥാനത്തിനാകുന്നില്ല. വര്‍ഷങ്ങള്‍ക്കുമുമ്പു പ്രഖ്യാപിച്ച എയിംസും പാലക്കാട് ഐ.ഐ.ടിയും കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറിയുമൊക്കെ യാഥാര്‍ത്ഥ്യമാകാത്തതു സംസ്ഥാനം ഭരിച്ചവരുടെ കഴിവുകേടാണ്. ദേശീയപാതയുടെ വികസനം ഇഴയുന്നതും രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടുതന്നെയാണെന്നും അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button