ഹൈദരാബാദ്: സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നും പട്ടാപ്പകല്‍ കുഞ്ഞിനെ തട്ടിയെടുത്ത് യുവതി. ഹൈദരാബാദിലാണ് നാടിനെ നടുക്കിയ സംഭവം. ഇവിടെയുള്ള സര്‍ക്കാര്‍ മെറ്റേര്‍ണിറ്റി ആശുപത്രിയില്‍ നിന്നുമാണ് കുഞ്ഞിനെ അജ്ഞാത യുവതി തട്ടിയെടുത്തത്. രംഗറെഡ്ഢി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് തട്ടിയെടുത്ത്. വാക്സനേഷന് എടുക്കുന്നതിന് വേണ്ടിയാണ് ഇവര്‍ കുട്ടിയുമായി ആശുപത്രിയിലെത്തിയത്. യുവതി കുഞ്ഞിനെയും തട്ടിയെടുത്ത് ഓടുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
കുഞ്ഞിന്റെ പിതാവ് തിരിച്ചറിയല്‍ രേഖയുടെ കോപ്പി എടുക്കാന്‍ പോയ സമയം കുട്ടിയുടെ അമ്മയുടെ അടുത്ത് സഹായിക്കാമെന്ന് പറഞ്ഞ് യുവതി ചെല്ലുകയായിരുന്നു. ആശുപത്രി ജോലിക്കാരിയാണെന്നാണ് ഇവര്‍ ആദ്യം കരുതിയത്. ലഭിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ വെച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments