Gulf

ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ആഗോളതലത്തിലേക്ക്: തുടക്കം ഗള്‍ഫ് മേഖലയില്‍

ദുബായ് •ഇന്ത്യയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളില്‍ ഒന്നായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് ഗള്‍ഫ് രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. കഴിഞ്ഞ ദിവസം ദുബായിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വച്ചു നടന്ന ബിസിനസ് മീറ്റില്‍ വച്ച് ഐ.സി.എല്ലിന്റെ ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ചടങ്ങിൽ ഐസിഎൽ സിഎംഡി കെ.ജി.അനിൽ കുമാർ, ദുബായ് എക്സ്പോ 2020’യുടെ ഉപദേശകൻ മന അൽ സുവൈദി എന്നിവർ ചേർന്ന് ഐസിഎൽ മിഡിൽ ഈസ്റ്റ് ലോഗോ പുറത്തിറക്കി.

ഇന്ത്യയില്‍ ഐ.സി.എല്ലിന് 130 പരം ശാഖകളാണ് നിലവിലുള്ളത്. കേരളം, കര്‍ണാടക, തമിഴ്‌നാട്‌, ആന്ധ്രാപ്രദേശ് എന്നിവങ്ങളാണ് പ്രധാന ബിസിനസ് മേഖല. പ്രവാസി മലയാളികളെ കൂടുതല്‍ തങ്ങളിലേക്ക് അടുപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് ജി.സി.സി രാജ്യങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നത്.

1991’ൽ തൃശ്ശൂരിലെ ഇരിഞ്ഞാലക്കുടയിൽ ആരംഭിച്ച സ്ഥാപനം 27 വർഷങ്ങൾ കൊണ്ടു ഇന്ന് ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന ധനകാര്യസ്ഥാപനമായി മാറിയതും, ഗൾഫ് മേഖലയിലേക്ക് എത്തിയതുമൊക്കെ പ്രവൃത്തിയിൽ സദാ പുലർത്തുന്ന സത്യസന്ധത കാരണമാണെന്ന് ഐ.സി.എല്‍ സി.എം.ഡി ജി.അനിൽകുമാർ അഭിപ്രായപ്പെട്ടു. ഗൾഫ് മേഖലയിൽ മാത്രമായി ചുരുങ്ങാതെ ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളിലേക്ക് ഐ.സി.എല്ലിന്റെ സേവനം എത്തിക്കണമെന്നതാണ് ഏറ്റവും വലിയ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

shortlink

Post Your Comments


Back to top button