Latest NewsKerala

ഭർത്താവിന്റെ സുഖജീവിതം കണ്ട് സഹിച്ചില്ല; ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്നു; ഒടുവിൽ കുറ്റം സമ്മതിച്ച് ആദ്യഭാര്യ

കാസര്‍ഗോഡ്: ഭർത്താവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന ഗർഭിണിയായിരുന്ന രണ്ടാം ഭാര്യയെ ചുട്ടുകൊന്ന കേസിൽ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി. ഉപ്പളയിലെ നഫീസത്ത് മിസ് രിയ (21)യെ ചുട്ടുകൊന്ന കേസിൽ പ്രതിയായ ഗോവയില മിസ് രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്.

ALSO READ: കേരളം എങ്ങോട്ട് ? വീണ്ടും ഇന്നൊരു ഹര്‍ത്താല്‍

ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാം ഭാര്യയുടെ ദേഹത്ത് ജനലിലൂടെ പ്രതി പെട്രോള്‍ ഒഴിക്കുകയും തീപ്പെട്ട ഉരച്ചിടുകയുമായിരുന്നു. ഉറങ്ങുകയായിരുന്നു അബ്ദുള്‍ റഹിമാന്റെ ശരീരത്തിലേക്കും തീ പടര്‍ന്നു. 2011 ഓഗസ്റ്റ് 7നായിരുന്നു സംഭവം. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ് രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. പ്രതിക്കുള്ള ശിക്ഷ കോടതി ചൊവ്വാഴ്ച വിധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button