Latest NewsGulf

ദുബായിൽ കോടികണക്കിന് രൂപ തട്ടിയെടുത്ത പാക്ക് പൗരൻമാർക്ക് സംഭവിച്ചതിങ്ങനെ

ദുബായ് :26 കോടി രൂപ തട്ടിയെടുത്ത കേസിൽ പിടിയിലായ ആറ് പാക്കിസ്ഥാൻ പൗരൻമാർക്ക് മൂന്നു വർഷം വീതം തടവ് ശിക്ഷ വിധിച്ച്  ദുബായ് പ്രാഥമിക കോടതി. ശേഷം നാടുകടത്താനും ഉത്തരവിട്ടു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അൽ ഗുറൈർ സെന്ററിനടുത്തെ എടിഎം മെഷീനിൽ പണം  നിറയ്ക്കാനായി വന്ന മണി ട്രാൻസ്ഫർ കമ്പനിയുടെ വാഹനത്തിൽ നിന്ന് 14 ദശലക്ഷം ദിർഹം (ഏതാണ്ട് 26,19,75,946 രൂപ)യാണ് ഇവർ തട്ടിയെടുത്തത്.

മണി ട്രാൻസ്ഫര്‍ വാഹനത്തിന്‍റെ ഡ്രൈവറായ പാക്കിസ്ഥാനിയുമായി ബന്ധപ്പെടനാകുന്നില്ലെന്ന് നേപ്പാൾ സ്വദേശികളായ രണ്ട് സുരക്ഷാ ജീവനക്കാർ അറിയിച്ചതിനെ തുടർന്നാണ് പണവുമായി കടന്നുകളഞ്ഞ കാര്യം തിരിച്ചറിയുന്നത്. ഉടൻ സ്ഥലത്തെത്തി ഡ്രൈവറുടെ മൊബൈലിലേയ്ക്ക് വിളിച്ചപ്പോൾ റിങ് ചെയ്തെങ്കിലും എടുത്തില്ല പിന്നീട് നടത്തിയ തിരച്ചിലിൽ ഇവരുടെ വാഹനം തൊട്ടടുത്ത് പാർക്ക് ചെയ്തതായി കണ്ടെത്തിഎന്നും 37കാരനായ ഡ്രൈവർ അതിലുണ്ടായിരുന്നില്ല എന്നും സുരക്ഷാ മാനേജർ പറയുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാൾ സുരക്ഷാ ക്യാമറയുടെ ബന്ധം വിച്ഛേദിച്ചതായി കണ്ടെത്തി തൊട്ടടുത്തെ സുരക്ഷാ ക്യാമറ പരിശോധിച്ചപ്പോൾ, ഡ്രൈവർ തന്റെ നാട്ടുകാരായ രണ്ട് പേരോടൊപ്പം പണമടങ്ങിയ ബാഗുമായി കാറിൽ കയറുന്നതും,തുടർന്ന് വിജന പ്രദേശത്ത് കാർ ഉപേക്ഷിച്ച് മൂവരും ടാക്സിയില്‍ കയറി രക്ഷപ്പെടുന്നതു മറ്റൊരു സിസിടിവി ദൃശ്യങ്ങളിലൂടെയും കണ്ടെത്തി. ശേഷം ലഭിച്ച സൂചനകൾ പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂവരേയും ഷാർജയിൽ നിന്ന് അറസ്റ്റ് ചെയുകയും പ്രതികൾക്ക് മറ്റു നാലു പാക്കിസ്ഥാനികൾ സഹായം ചെയ്തതായും കണ്ടെത്തുകയുമായിരുന്നു.

Also read : ഇന്ത്യന്‍ എന്‍ജിനീയര്‍ യു.എസില്‍ മുങ്ങി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button