ബാങ്കോക്ക്: തായ്‌ലൻഡിൽ ഗുഹയിൽ കുടുങ്ങിയ ഫുട്ബോള്‍ കളിക്കാരായ 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് കണ്ടെത്തി. കഴിഞ്ഞ മാസം 23നാണ് കുട്ടികളും പരിശീലകനും ചേര്‍ന്ന് ഗുഹയ്ക്കുള്ളിലേക്ക പോയത്. ഇവര്‍ ഗുഹയില്‍ കയറിയപ്പോഴേക്കും പ്രദേശത്ത് കനത്ത മഴ പെയ്തു തുടങ്ങി. ഇതോടെ പ്രദേശത്ത് വെള്ളം നിറഞ്ഞു. ഗുഹയ്ക്കുള്ളിലേക്ക് വെള്ളം കയറാന്‍ തുടങ്ങി. വെള്ളം പൊങ്ങിയതനുസരിച്ച് കുട്ടികള്‍ ഗുഹയ്ക്കുള്ളിലേക്ക് പോയി. ഇതോടെ 13 പേരും പുറത്തെത്താനാവാതെ കുടുങ്ങുകയായിരുന്നു.
അവരെ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നത് എല്ലാവരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഗുഹയില്‍ അകപ്പെട്ടതിന്റെ പത്താം ദിവസമാണ് ഇവരെ ജീവനോടെ കണ്ടെത്താനായത്. ഗുഹയില്‍ വെള്ളപ്പൊക്കമുണ്ട്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനത്തിന് കാലതാമസം എടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ALSO READ: തായ്‌ലാന്‍ഡിൽ 12 കുട്ടികളും കോച്ചും ഗുഹയില്‍ കുടുങ്ങിയിട്ട്
“You have been here 10 days. 10 days.” Rescuers found the Thai soccer team, trapped in an cave for more than a week. All 13 are alive! Crews are working to get them home now. #KHOU11 pic.twitter.com/aIRYAeKprD
— Brandi Smith (@BrandiKHOU) July 2, 2018
സെപ്റ്റംബര്‍, ഒക്ടോബര്‍ മാസം വരെ ഗുഹയില്‍ വെള്ളപ്പൊക്കം ഉണ്ടാകും. ഗുഹയില്‍ അകപ്പെട്ടവരെ മുങ്ങാം കുഴിയിടുന്നത് പരിശീലിപ്പിച്ച് പുറത്തെത്തിക്കുകയോ അല്ലെങ്കില്‍ വെള്ളം താഴുന്നതു വരെ കാത്തിരിക്കുകയോ വേണം. രണ്ടും കാലതാമസം നേരിടുന്ന പ്രക്രിയകളാണ്. ഗുഹയിലെ വെള്ളം പുറത്തേക്ക് ഒഴുക്കി കളയാന്‍ വലിയ പമ്പുകൾ ഉപയോഗിച്ച് ശ്രമം നടത്തിയിരുന്നു. എന്നാല്‍ പ്രദേശത്ത് മഴ ശക്തമായതോടെ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.
ആയിരത്തില്‍ അധികം സൈനികര്‍, അമേരിക്ക, ചൈന , ജപ്പാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍.മെഡിക്കല്‍ സംഘം, ഭരണാധികാരികള്‍ ആയിരക്കണക്കിന് ആളുകളാണ് രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായത്. തായിലാന്‍ഡ് നാവിക സേനയുടെ നീന്തല്‍ വിദഗ്ധര്‍ അഞ്ച് കിലോമീറ്ററോളം ഉള്ളിലേക്ക് ചെന്നാണ് കുട്ടികളെ കണ്ടെത്തിയത്.
Post Your Comments