Latest NewsNewsInternational

ഗുഹയില്‍ കുടുങ്ങിയ ഫുട്‌ബോള്‍ ടീമിന് ഒന്‍പതാം ദിവസം സംഭവിച്ചത്

ബാങ്കോക്ക്: ഫുട്‌ബോള്‍ ആവേശം അലതല്ലി നില്‍ക്കുന്ന വേളയില്‍ ആരാധകരെ ഏറെ നിരാശരാക്കിയ വാര്‍ത്തയായിരുന്നു ഫുട്‌ബോള്‍ ടീമംഗങ്ങളും പരിശീലകനും ഗുഹയില്‍ അകപ്പെട്ട വാര്‍ത്ത. ഗുഹയിലകപ്പെട്ട് ഒന്‍പത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്കെന്ത് സംഭവിച്ചുവെന്നതിനെക്കുറിച്ച് വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

ടീമിനെയും കോച്ചിനെയും രക്ഷാ സേന മണിക്കൂറുകളുടെ ശ്രമത്തിന് ശേഷം രക്ഷപെടുത്തി. കൗമാര പ്രായക്കാരായ ടീം അംഗങ്ങളും പരിശീലകനുമാണ് കഴിഞ്ഞ ശനിയാഴ്ച്ച ഉത്തര തായ്‌ലന്റിലെ താം ലുവാംഗ് ഗുഹയില്‍ കുടുങ്ങിയത്. ഗുഹയിലെ വെള്ളക്കെട്ടിലൂടെ നീന്തല്‍ വിദഗ്ധര്‍ സാഹസികമായി നീന്തിയാണ് ഇവരെ രക്ഷപെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button