Latest NewsKerala

കൊലപാതകത്തിന് ശേഷം പ്രതികള്‍ പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു: കൊലപാതകികളെ തള്ളിപ്പറഞ്ഞ് എസ് ഡി പി ഐ

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ ചെന്നിറങ്ങിയ പ്രതികള്‍ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഈ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്.

ഇത് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അര്‍ജുനെ പിന്നീട് കുത്തിപ്പരുക്കേല്‍പ്പിച്ചു.  സംഘര്‍ഷത്തിന് ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച ഒരാളെ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചു.

അഭിമന്യു സംഭവസ്ഥലത്ത് തന്നെ മരിച്ചു. അര്‍ജുനെ ആദ്യം ജനറല്‍ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. 15 പേരാണ് കൊലയാളി സംഘത്തിലുള്ളത് എന്നാണ് ദൃക്‌സാക്ഷികളുടെ മൊഴി. അതേസമയം എന്നാല്‍ തങ്ങള്‍ക്ക് കാമ്പസ് ഫ്രണ്ടുമായി ഒരു ബന്ധവും ഇല്ലെന്നാണ് എസ് ഡി പി ഐയുടെ വിശദീകരണം.

കലാലയങ്ങളില്‍ അക്രമങ്ങളും കൊലപാതകങ്ങളും പുതിയ സംഭവം ഒന്നും അല്ലെന്നും ഇവര്‍ വിശദീകരിക്കുന്നുണ്ട്. കാമ്പസ്സിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം എസ്‌എഫ്‌ഐ ആണെന്നാണ് എസ്ഡിപിഐ ജിലിലാ പ്രസിഡന്റ് ഷൗക്കത്ത് അലിയുടെ പ്രതികരണം. ന്യൂസ് 18 നോട് ആയിരുന്നു അദ്ദേഹം പ്രതികരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button