
കാലിഫോര്‍ണിയ: അധ്യാപികയും വിദ്യാര്‍ത്ഥിയുമായി പ്രണയബന്ധം. 30കാരിയായ അധ്യാപികയും 16കാരിയായ വിദ്യാര്‍ത്ഥിയും തമ്മിലാണ് വഴിവിട്ട ബന്ധം ഉണ്ടായത്. അധ്യാപിക മയക്കുമരുന്ന് ഉപയോഗിക്കുകയും വിദ്യാര്‍ത്ഥിക്ക് ഇത് നല്‍കുകയും ചെയ്തു. മാത്രമല്ല ഇരുവരും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.
പലയിടങ്ങളില്‍ വെച്ച് പലപ്രാവശ്യം ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. ഏഴ് മാസം വിദ്യാര്‍ത്ഥിയും അധ്യാപികയും തമ്മില്‍ ബന്ധം ഉണ്ടായിരുന്നു. ജെന്നിഫര്‍ ജോണ്‍സ് എന്ന് അധ്യാപികയെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തു. കാലിഫോര്‍ണിയയിലെ കിംഗ് സിറ്റി ഹൈസ്‌കൂളിലെ അധ്യാപികയാണിവര്‍.
വ്യാഴാഴ്ചയാണ് ഇവരെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. നവംബര്‍ 2017 മുതല്‍ ജൂണ്‍ 2018 വരെ ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഈ കാലയിളവില്‍ ഇവര്‍ നിരവധി തവണ ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. പലപ്പോഴും അധ്യാപികയുടെ നിര്‍ബന്ധത്തിലാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നാണ് വിവരം.
Post Your Comments