എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സതേണ്‍ റീജണില്‍ വിവിധ എയര്‍പോര്‍ട്ടുകളിൽ അവസരം. കേരളം, തമിഴ്‌നാട് ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക, പുതുച്ചേരി, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ സ്ഥിരതാമസമുള്ളവര്‍ക്ക് അസിസ്റ്റന്റ് തസ്തികകളില്‍ ഇപ്പോൾ അപേക്ഷിക്കാം. ഫയര്‍ സര്‍വീസില്‍ ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 147ഉം,സീനിയര്‍ അസിസ്റ്റന്റ് തസ്തികയില്‍ 39 ഒഴിവുകളുമാണുള്ളത്.
ഓൺലൈൻ ആയാണ് അപേക്ഷ സ്വീകരിക്കുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയുടെയും ശാരീരികക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി : ജൂലൈ 15
Also read : ദേവസ്വം കോളേജില്‍ വിവിധ തസ്‌തികകളിൽ അവസരം
Post Your Comments