ന്യൂയോര്‍ക്ക്•16 കാരികളായ രണ്ട് വിദ്യാര്‍ത്ഥിനികളുമായി അരുതാത്ത ബന്ധം പുലര്‍ത്തിയ 70 കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഇസ്ലിപ് ഹൈസ്കൂള്‍ അധ്യാപകനായ ജൈരോ ഇന്സ്വസ്തിതാണ് അറസ്റ്റിലായത്. നഗ്നത കാണിക്കുന്നതിന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് പണം നല്‍കിയെന്നാണ് കേസ്.
ആദ്യത്തെ പെണ്‍കുട്ടിയ്ക്ക് ബിക്കിനി ഫോട്ടോ കാണിക്കുന്നതിന് 5 ഡോളര്‍ ആണ് നല്‍കിയത്. രണ്ടാമത്തെ 16 കാരിയ്ക്ക് ഇയാളുടെ വീട് വൃത്തിയാക്കുന്നതിന് പണം നല്കി. ഒരിക്കല്‍ ഇവിടെ എത്തിയപ്പോള്‍ പൂര്‍ണനഗ്നനായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതിന് 150 ഡോളറും ഇയാള്‍ നല്‍കിയിരുന്നു.
സെക്സില്‍ ഏര്‍പ്പെടുന്നതിന് രണ്ടാമത്തെ പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഐഫോണ്‍ എക്സ് വാഗ്ദാനം ചെയ്തതായും പോലീസ് വെളിപ്പെടുത്തി. എന്നാല്‍ ഇത് വിദ്യാര്‍ത്ഥിനി നിരസിക്കുകയായിരുന്നു.
ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ക്യാമറ, കമ്പ്യൂട്ടര്‍, ഐഫോണ്‍ മുതലയവ പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ആരോപണമുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ സസ്പെന്‍ഡ് ചെയ്തതായി അസിസ്റ്റന്റ് സൂപ്രണ്ട് അറിയിച്ചു.
കൂടുതല്‍ കുട്ടികള്‍ ഇയാളുടെ ഇരയായിട്ടുണ്ടാകാം എന്നാണ് പോലീസ് വിശ്വസിക്കുന്നത്. ആര്‍ക്കെങ്കിലും ഇതുസംബന്ധിച്ച് വിവരമുണ്ടെങ്കില്‍ സ്പെഷ്യല്‍ വിക്റ്റിം സെക്ഷനില്‍ വിളിച്ച് വിവരമറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Post Your Comments