റാസ് അല്‍ ഖൈമ•റാസ് അല്‍ ഖൈമ രാജകുടുംബാംഗമായ ഷെയ്ഖ് ഹമദ് ബിന്‍ മൊഹമ്മദ് അല്‍ ഖാസിമിയുടെ നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും സുപ്രീം കൗണ്‍സില്‍ അംഗവുമായ ഹിസ് ഹൈനസ് ഷെയ്ഖ് സൗദ് ബിന്‍ സഖ്ര് അല്‍ ഖാസിമിയുടെ കോര്‍ട്ട് ദുഃഖം രേഖപ്പെടുത്തി. ഷെയ്ഖ് ഹമദിന്റെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിക്കുകയും ചെയ്തു.
മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് ഷെയ്ഖ് സയീദ് മോസ്കില്‍ നടക്കും. ഷെയ്ഖ് ഹമദിന്റെ മൃതദേഹം അല്‍ ഖവാസിം സെമിത്തേരിയില്‍ ഖബറടക്കും.
ഷെയ്ഖ് ഹമദിനോടുള്ള ആദരസൂചകമായി റാസ്-അല്‍ ഖൈമയില്‍ തിങ്കളാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് ദുഖാചരണം പ്രഖ്യപിചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ യു.എ.ഇ പതാക പകുതി തഴ്ത്തിക്കെട്ടും.
Post Your Comments