കോട്ടയം : കന്യാസ്‌ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് വിധേയനായ ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്റെ വാദങ്ങള്‍ പൊളിയുന്നു. കന്യാസ്‌ത്രീക്കെതിരേ നടപടിയെടുത്തതിന്റെ വൈരാഗ്യം തീർക്കാനാണ് പീഡനക്കഥ കെട്ടിച്ചമച്ചതെന്ന് ബിഷപ് അറിയിച്ചിരുന്നു. എന്നാല്‍, പീഡനത്തെക്കുറിച്ച് ഒരുവര്‍ഷം മുമ്പേ സഭാ അധികൃതര്‍ക്കു കന്യാസ്‌ത്രീ പരാതി നല്‍കിയിരുന്നെന്നു വ്യക്‌തമായി.
2017 ഓഗസ്‌റ്റില്‍ത്തന്നെ എറണാകുളത്തെ സിറോ മലബാര്‍ സഭാ ആസ്‌ഥാനത്തു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കു കന്യാസ്‌ത്രീ പരാതി നല്‍കിയിരുന്നു. ബംഗളുരുവില്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്ന സി.ബി.സി.ഐ. സമ്മേളനത്തിനിടെ ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതിക്കും പരാതി നല്‍കി. മാതാപിതാക്കള്‍, സഹോദരന്‍, സഹപ്രവര്‍ത്തകരായ കന്യാസ്‌ത്രീകള്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പമാണു രണ്ടിടത്തും പരാതി നല്‍കിയത്.
Read also:24 മണിക്കൂറിനിടെ ഇന്ത്യന്‍ സൈന്യം കാലപുരിക്കയച്ചത് 25 ഭീകരരെ
വത്തിക്കാന്‍ സ്‌ഥാനപതി മാര്‍പാപ്പായ്‌ക്കു പരാതി കൈമാറി. തുടര്‍നടപടികളുടെ ഭാഗമായുള്ള അന്വേഷണം വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. പരാതിക്കാരിക്കൊപ്പം മറ്റു നാലു കന്യാസ്‌ത്രീകള്‍കൂടി ഉറച്ചുനിന്നതും ബിഷപ്പിനു ഭീഷണിയായി. നൂറില്‍ത്താഴെ അംഗങ്ങള്‍ ഉള്‍പ്പെട്ടതാണു ജലന്ധര്‍ രൂപതയ്‌ക്കു കീഴിലുള്ള സന്യാസിനീസമൂഹം. ബിഷപ്പിന്റെ ഉപദ്രവം മൂലം ഇവരില്‍ 18 പേര്‍ ശിരോവസ്‌ത്രം ഉപേക്ഷിച്ചെന്നും സഭാനേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. അഞ്ചു മഠങ്ങള്‍ പൂട്ടുന്നതിലേക്കുവരെ കാര്യങ്ങളെത്തി. കൂടുതല്‍ പരാതികള്‍ ഉയരുമെന്നു വ്യക്‌തമായതോടെ ബിഷപ് കൊലപാതകഭീഷണി സ്വയം ആസൂത്രണം ചെയ്‌തതാണെന്നു പോലീസ് സംശയിക്കുന്നു.
Post Your Comments